മലയാളമെന്നോ തമിഴെന്നോ വ്യത്യാസമില്ലാതെ നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുന്ന കാഴ്ച സിനിമാ ലോകത്ത് പതിവാണ്. മലയാളി അഭിനേതാക്കള്‍ തമിഴ് സിനിമകളില്‍ സജീവമാകുന്നതും മലയാള സംവിധായകര്‍ തമിഴ് നായകന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമകള്‍ ഒരുക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ പലരെയും അത്ഭുതപ്പെടുത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറില്‍ സിനിമാ പേജുകളില്‍ നിന്നും പുറത്തുവരുന്നത്. തമിഴിലെ ഹിറ്റ് സംവിധായകന്‍ ലോകേഷ് നായകനായ ഡി.സിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
Photo: X.com
വലിയ പ്രതീക്ഷകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണങ്ങളുമായി ബോക്‌സ് ഓഫീസില്‍ അടിച്ച് കയറിയിരിക്കുകയാണ്. കേരളത്തിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ആദ്യ ദിനം കേരളത്തില്‍ 100 സ്‌ക്രീനുകളില്‍ ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ഇരുനൂറോളം സ്‌ക്രീനുകളിലേക്ക് ഷോകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ന് (തിങ്കളാഴ്ച്ച) 8.30 വരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും നേടിയതിനെക്കാള്‍ കളക്ഷന്‍ ഡി.സിയ്ക്ക് കേരളത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് പ്രേക്ഷകരില്‍ ഒരേ സമയം കൗതുകവും സംശയവും ജനിപ്പിക്കുന്നത്.
ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ തിങ്കളാഴ്ചയില്‍ ഡി.സി കേരളത്തില്‍ നിന്നും 1.40 കോടിയോളമാണ് ഡി.സി നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 836 ഷോകളില്‍ നിന്നുമാണ് ചിത്രം ഇത്രയും തുക സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ നിന്നും 1.35 കോടി മാത്രമാണ് ചിത്രം നേടിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണക്കുകള്‍ ശരിയാകാന്‍ വഴിയില്ല എന്ന് അഭിപ്രായപ്പെടുന്നവരെയും ദിവസത്തെ മുഴുവന്‍ കണക്കുകള്‍ പുറത്തുവന്നാല്‍ മാത്രമേ ഈ കാര്യത്തില്‍ ഒരു സ്ഥിരീകണം സാധ്യമാകുകയുള്ളൂ എന്ന് പറയുവന്നവരെയും കാണാം.
Photo: IMDB
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ ലോകേഷ് നായകനായെത്തിയ സിനിമയില്‍ നിന്നും കാര്യമായൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച സിനിമയെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രം ഇതോനോടകം 36 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Box Office report Of Lokesh Kanagaraj DC movie