| Saturday, 19th September 2026, 9:52 pm

മികച്ച പ്രതികരണവുമായി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ, എട്ട് ദിവസം കൊണ്ട് 14.17 കോടി ക്ലബ്ബിൽ

അജ്മല്‍ കെ

തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 12.69 കോടി രൂപയുടെ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്ന ചിത്രത്തിന് രണ്ടാം വാരത്തിൽ തിയേറ്ററുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.

ആദ്യ വാരത്തിൽ 187 തിയേറ്ററുകളിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. രണ്ടാം വാരത്തിലേക്ക് എത്തിയപ്പോൾ അത് 277 തിയേറ്ററുകളായി ഉയർന്നിരിക്കുകയാണ്. ആദ്യ വാരത്തേക്കാൾ കൂടുതൽ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ്. ഏഴ് ദിവസം കൊണ്ട് 12.69 കോടി കടന്നതും ചിത്രത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം വ്യക്തമാകുന്നുണ്ട്.

പാർവതി തിരുവോത്ത്.Photo. Screen Grab/ Youtube.com

അനുരാഗം,പ്രകാശം പരക്കട്ടെ എന്നീ സിനിമകൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭ്യമാകുന്നത്. അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കഥ മുന്നോട്ടുപോകുമ്പോൾ കഥാപാത്രങ്ങളുടെ വ്യക്തിജീവിതത്തിലേക്കും ചിത്രം കടന്നുചെല്ലുന്നുണ്ട്.

പൊലീസ് സ്റ്റേഷനും പൊലീസുകാരുടെ ഔദ്യോഗിക ജീവിതവും അതിനൊപ്പം അവരുടെ വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും പ്രമേയമാക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. അന്വേഷണത്തിനൊപ്പം കഥാപാത്രങ്ങളുടെ ജീവിതത്തിലേക്കും ശ്രദ്ധ നൽകുന്ന അവതരണമാണ് ചിത്രത്തിനുള്ളത്. പാർവതി തിരുവോത്ത്, വിജയരാഘവൻ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കൊപ്പം മാത്യു തോമസ്, വിനയ് ഫോർട്ട്, ഉണ്ണിമായ പ്രസാദ്, സിദ്ധാർഥ് ഭരതൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധ നേടുന്നുണ്ട്.

പാർവതി തിരുവോത്ത്.Photo. Screen Grab/ Youtube.com

റിലീസ് ചെയ്ത് ആദ്യ ആഴ്ച പിന്നിടുമ്പോൾ തന്നെ 12.69 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന് രണ്ടാം വാരത്തിൽ ലഭിച്ചിരിക്കുന്ന കൂടുതൽ തിയേറ്ററുകൾ മറ്റൊരു നേട്ടമായി മാറുകയാണ്. 187 തിയേറ്ററുകളിൽ നിന്ന് 277 തിയേറ്ററുകളിലേക്ക് പ്രദർശനം വ്യാപിച്ചതോടെ മികച്ച പ്രതികരണങ്ങളോടെ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ബോക്സ് ഓഫീസിലെ മുന്നേറ്റം തുടരുകയാണ്.

Content Highlight: Box Office collection report of  pradhama drishtya kuttakkar

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more