സിഡ്‌നി: വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് കളിക്കാരായ എസ്. ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവരുടെ അറസ്റ്റില്‍ തനിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഓസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടൈറ്റ്.[]
അറസ്റ്റുമായും, വാതുവെപ്പുകാരുമായും ഷോണ്‍ ടൈറ്റിന് ബന്ധമുണ്ടെന്ന് സോഷ്യല്‍ മീഡിയകളും, വാര്‍ത്താ വെബ് സൈറ്റുകളും ഇന്നലെ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും, അറസ്റ്റുമായോ, വാതുവെപ്പുക്കാരുമായോ തനിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷോണ്‍ ടൈറ്റ് വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണം കേട്ടപ്പോള്‍ ദേഷ്യമാണ് തോന്നിയതെന്നും ഷോണ്‍ ടൈറ്റ് പറഞ്ഞു.[]
വാതുവെപ്പുമായോ, അതിലെ പങ്കാളികളുമായോ ഷോണ്‍ ടൈറ്റിന് ബന്ധമില്ലെന്ന് ദല്‍ഹി പോലീസും ഇന്നലെ വ്യക്തമാക്കിയിരുന്നു.
ദല്‍ഹി പോലീസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ ഷോണ്‍ ടൈറ്റ്, വ്യാജ ആരോപണം തന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയെന്നും, സോഷ്യല്‍ വെബ്‌സൈറ്റുകളാണ് തനിക്കെതിരെ ആരോപണമുണ്ടാക്കി ഊതി വീര്‍പ്പിച്ചതെന്നും പറഞ്ഞു.
വാതുവെപ്പുമായി ബന്ധപ്പെട്ട് എസ്. ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെയുളള ദല്‍ഹി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
കുറ്റം തെളിഞ്ഞാല്‍ അന്താരാഷ്ട്രാ ക്രക്കറ്റിലോ, ഐ.പി.എല്‍ ടൂര്‍ണ്ണമെന്റിലോ ശ്രീശാന്തിനോ, പിടിക്കപ്പെട്ട സഹ കളിക്കാര്‍ക്കോ ഇനി കളിക്കാന്‍ സാധിക്കില്ല.