അരികുകളെ ചേര്‍ത്തു വെക്കാനും അവയിലേക്ക് നോട്ടമെറിയാനുമുള്ള സമകാലിക ചെറുകഥാ ശ്രമങ്ങള്‍ അതിനാല്‍ തന്നെ സാമ്പ്രദായിക ലാവണ്യ തലങ്ങളെ കടന്നു പോകുന്നുമുണ്ട്. ഷാഹിന എഴുതുമ്പോഴും സംഭവിക്കുന്നത് മറ്റൊന്നല്ല. തീരെ അപ്രധാനമെന്നോ അപ്രസക്തമെന്നോ കരുതുന്ന ജീവിത ചിത്രങ്ങളുടെ പായല്‍പ്പടര്‍പ്പുകളാണ് ഷാഹിനയില്‍ കാണാനാവുക. പ്രമേയത്തിലെ പുതുമകളോ ആഖ്യാനത്തിലെ സവിശേഷതകളോ അല്ല അനുഭൂതി തലത്തിലെ തീക്കനല്‍ നക്കലുകളാണ് ഷാഹിനയുടെ എഴുത്തിനെ കത്തുന്ന പന്തം (കെ.ആര്‍.മീരയുടെ വിശേഷണം) ആക്കുന്നത്.
| പുസ്തക സഞ്ചി : റഫീഖ് ഇബ്രാഹീം |
പുസ്തകം : പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
പ്രസാധകര്‍: മാതൃഭൂമി ബുക്‌സ്
പേജ് : 94
വില : 80 രൂപ
ആധുനികതയുടെ വമ്പന്‍ പല്‍ച്ചക്രങ്ങള്‍ചിതറിച്ചു കളഞ്ഞ കൊച്ചു ജീവിതങ്ങളെ ആഖ്യാനത്തിലേക്ക് കൊണ്ട് വരുന്നിടത്താണ് ഉത്തരാധുനിക സാഹിത്യം വിമോചനത്തിന്റെ രാഷ്ട്രീയ തലം ഉള്‍ക്കൊളളുന്നത്. ആഖ്യാനത്തിലെ പുതുമകളുടെയും സങ്കേതങ്ങളുടെ പുത്തന്‍ അവതരണങ്ങളുടെയും അപ്പുറത്ത് പ്രാന്ത ജീവിതങ്ങളുടെ മഴവില്‍ നിമിഷങ്ങളെ വാങ്മയങ്ങളാക്കുന്നിടത്താണ് മലയാള ചെറുകഥയുടെ സമകാലികത ഊന്നുന്നത്.
ആധുനികാനന്തര കവിത പാരഡിയിലും പാസ്റ്റിഷിലും ഊന്നുമ്പോള്‍ സങ്കേതങ്ങളുടെ പൊളിച്ചു പണിയലുകള്‍ക്കപ്പുറത്ത്, അസ്വാദന കേന്ദ്രത്തെ സന്ദിഗ്ധവും അസ്ഥിരവുമാക്കി ഇളകുന്ന ഒരനുഭവമണ്ഡലത്തെ രൂപപ്പെടുത്താനാണ് ചെറുകഥ ഇന്ന് ശ്രമിക്കുന്നത്. രാജേഷ്.ആര്‍. വര്‍മ്മയിലും സുരേഷ് പി.തോമസിലുമെല്ലാം ഇത് സംഭവിക്കുന്നത് കാണാം. മാനുഷിക ദൃഷ്ടികളുടെയും മാനുഷിക യാഥാര്‍ത്ഥ്യത്തിന്റെയും ലോകത്തെ നിരന്തരം ഉടച്ചു കൊണ്ടാണ് ഇവര്‍ ഇത് സാധ്യമാക്കുന്നത്.
അരികുകളെ ചേര്‍ത്തു വെക്കാനും അവയിലേക്ക് നോട്ടമെറിയാനുമുള്ള സമകാലിക ചെറുകഥാ ശ്രമങ്ങള്‍ അതിനാല്‍ തന്നെ സാമ്പ്രദായിക ലാവണ്യ തലങ്ങളെ കടന്നു പോകുന്നുമുണ്ട്. ഷാഹിന എഴുതുമ്പോഴും സംഭവിക്കുന്നത് മറ്റൊന്നല്ല. തീരെ അപ്രധാനമെന്നോ അപ്രസക്തമെന്നോ കരുതുന്ന ജീവിത ചിത്രങ്ങളുടെ പായല്‍പ്പടര്‍പ്പുകളാണ് ഷാഹിനയില്‍ കാണാനാവുക. പ്രമേയത്തിലെ പുതുമകളോ ആഖ്യാനത്തിലെ സവിശേഷതകളോ അല്ല അനുഭൂതി തലത്തിലെ തീക്കനല്‍ നക്കലുകളാണ് ഷാഹിനയുടെ എഴുത്തിനെ കത്തുന്ന പന്തം (കെ.ആര്‍.മീരയുടെ വിശേഷണം) ആക്കുന്നത്.
സിദ്ധാന്തത്തിന്റെ വരള്‍ച്ച സര്‍ഗാത്മക സാഹിത്യത്തെ അക്കാദമിക വ്യവഹാരം മാത്രമായി മാറ്റുന്ന കാഴ്ച്ച കൂടി സമകാലിക സാഹിത്യത്തിനുണ്ട്. നിരൂപകര്‍ക്ക് അഴിച്ചെടുക്കാന്‍ പാകത്തില്‍ തിയറി പ്രയോഗിക്കുന്ന എഴുത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുന്നു ഷാഹിന. “പുതുമഴച്ചൂരുള്ള ചുംബനങ്ങളെ”ന്ന പതിനാല് ചെറുകഥകളുടെ സമാഹാരത്തെ നിങ്ങള്‍ക്കേത് കള്ളിയില്‍ ഉള്‍കൊള്ളിച്ചാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യല്‍ സാധ്യമാവുക? ആരാച്ചാറിനെ ഫെമിനിസ്റ്റ് സാഹിത്യത്തിന്റെ ഒറ്റക്കാഴ്ച്ചയില്‍ നിരൂപിച്ച മലയാളത്തില്‍ ഇത് വലിയ ചോദ്യമല്ലെന്നറിയാമെങ്കില്‍ കൂടി.
വിശകലനങ്ങളെയും റദ്ദ് ചെയ്യുന്ന മറ്റൊരു കഥയുള്‍ക്കൊള്ളുന്ന സവിശേഷമായ ഒരു ഭാവ ബദ്ധത (obcessions) യാണ് ഷാഹിനീയന്‍ എഴുത്ത്. വിശേഷണം നിര്‍ബന്ധമാണെങ്കില്‍ ഇങ്ങനെ പറയാം; “വായിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ഷാഹിന ചെയ്യുന്നത്.
ഷാഹിന ഇ.കെ
പിടിതരാതെ വഴുതിമാറുന്ന, ഡിസക്ഷന്‍ ബോക്‌സിലെ ഉപകരണങ്ങള്‍ കൊണ്ട് കീറി മുറിച്ച് അന്തിമ ഉത്തരത്തിലെത്താന്‍ പറ്റാത്തത്ര സന്ദിഗ്ധമാണ് പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍. ഒരു പ്രയോഗത്തിലും ഒതുങ്ങാത്ത, ഓരോ വിശകലനങ്ങളെയും റദ്ദ് ചെയ്യുന്ന മറ്റൊരു കഥയുള്‍ക്കൊള്ളുന്ന സവിശേഷമായ ഒരു ഭാവ ബദ്ധത (obcessions) യാണ് ഷാഹിനീയന്‍ എഴുത്ത്. വിശേഷണം നിര്‍ബന്ധമാണെങ്കില്‍ ഇങ്ങനെ പറയാം; “വായിപ്പിക്കുകയല്ല അനുഭവിപ്പിക്കുകയാണ് ഷാഹിന ചെയ്യുന്നത്.
“പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍
“ചുംബനം” മലയാളത്തിലിന്ന് അനേകം അര്‍ത്ഥ സൂചനകളുള്‍ക്കൊള്ളുന്ന പദമാണ്. ഒരു സ്‌നേഹാഭിവാദനരീതി എന്നതില്‍ കവിഞ്ഞ് Freedom of Expression എന്ന മനുഷ്യന്റെ അടിസ്ഥാന അവകാശവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പദങ്ങളിലൊന്നായി ചുംബനം മലയാളത്തില്‍ മാറിക്കഴിഞ്ഞു. ശരീരത്തെ സമരകേന്ദ്രമാക്കിയ, ഒരുപക്ഷേ മലയാള മധ്യവര്‍ഗ സദാചാര സങ്കല്‍പ്പങ്ങള്‍ക്കേറ്റ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതത്തിന്റെ രാഷ്ട്രീയാര്‍ത്ഥം കൂടി ഇന്ന് ചുംബനത്തിലുണ്ട്.
കേവല കാല്‍പ്പനികതയുടെ തലത്തില്‍ നിന്നും തീക്ഷ്ണമായ തെരുവ് സമരത്തിന്റെ തലത്തിലേക്കുള്ള ചുംബനത്തിന്റെ മാറ്റം നമ്മുടെ ഭാവങ്ങളുടെ അനുഭൂതികളുടെ ഉത്തരാധുനികതയിലേക്കുള്ള ഒരു ഷിഫ്റ്റ് കൂടിയാണ്. പുതിയ ഒരു പദം വരുന്നു എന്നത് പുതിയ കാലം വരുന്നു എന്നതിന്റെ ഉദാഹരണമാണെന്ന് എറിക് ഹോബ്‌സ് ബോം. ഈ പുതിയ കാലത്തിന്റെ കഥകളാവാനുള്ള തീവ്രശ്രമങ്ങളാണ് ഷാഹിനയുടെ പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍.
പുതുമഴയുടെ ഗന്ധം മലയാളികളുടെ കാല്‍പ്പനിക ഗൃഹാതുരതയാണ്. കേവല കാല്‍പ്പനികതയുടെ ലാവണ്യ തലമാണ് പുതുമഴച്ചൂര് ഉള്‍ക്കൊള്ളുന്നത്. മലയാളത്തിലെ മികച്ച ഭാവഗീതങ്ങളില്‍ എത്രയോ പ്രാവശ്യം ആവര്‍ത്തിക്കുന്ന പ്രയോഗമാണ് പുതുമഴ. ബാല്യത്തെക്കുറിച്ചുള്ള സ്മരണയായി, നാടിനെക്കുറിച്ചുള്ള വിങ്ങലായി, പിന്നിട്ട കാലത്തെക്കുറിച്ചുള്ള ആര്‍ദ്രമായ ഓര്‍മ്മപ്പെടുത്തലായി പുതുമഴ മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഈ കാല്‍പ്പനിക ഭാവത്തെ “ചുംബനം” എന്ന സമകാലിക രാഷ്ട്രീയവുമായി ചേര്‍ത്തുവെക്കുമ്പോള്‍ എന്ത് സംഭവിക്കുന്നുവോ അതാണ് ഷാഹിനയുടെ കഥാസമാഹാരം.
ആധുനികമായ ലോകബോധത്തിന്റെ ആധാര സ്വരൂപം ആത്മവും അപരവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തി പണിതെടുക്കപ്പെട്ടതാണ്. കാര്‍ട്ടീഷ്യന്‍ വിഭജനം എന്ന് പാശ്ചാത്യ ചിന്തയുടെ ചരിത്രത്തില്‍ പ്രതിപാദിക്കുന്ന വിപരീത ദ്വന്ദങ്ങളെ മുന്‍നിര്‍ത്തിയാണ് ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചകള്‍ രൂപപ്പെട്ടത്. സംസ്‌കൃതി/പ്രകൃതി, പുരുഷന്‍/ സ്ത്രീ, സത്യം/അസത്യം, വസ്തുനിഷ്ഠം/ആത്മനിഷ്ഠം, വിചാരം/വികാരം എന്നിങ്ങനെയുള്ള അസംഖ്യം വിഭജനങ്ങളുടെ യുക്തിക്കകത്ത് മാത്രമേ ആധുനിക മനുഷ്യന്റെ ബോധം ഉറപ്പിക്കപ്പെടുകയുള്ളൂ. ഇതിലൊന്ന് ഉദാത്തവും രണ്ടാമത്തേത് ആദ്യത്തേതാല്‍ നിര്‍ണയിക്കപ്പെടുന്നതുമാണ്.
വികാരം/വിചാരം, ആത്മനിഷ്ഠം/വസ്തുനിഷ്ഠം എന്ന വിപരീത ദ്വന്ദയുക്തിയെ കടന്നു പോകുന്നു പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍. കേവല കാല്‍പ്പനികതയുടെ ലാവണ്യ ലോകവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുടെ പൊള്ളുന്ന അനുഭവ ലോകങ്ങളും ഇരുപുറം നിര്‍ത്തി മനസിലാക്കിപ്പോരുന്ന നമ്മുടെ ചിന്താലോകത്തെയാണ് ഈ ശീര്‍ഷകം അട്ടിമറിക്കുന്നത്. ഇരു ലോകങ്ങള്‍ക്കുമിടയില്‍ (കേവലമായി അത്തരമൊരു ലോകമില്ല എന്നിരിക്കെത്തന്നെ ) ഊയലാടാനും ഈ ദ്വന്ദ ഭാവനയെ തകിടം മറിക്കാനും പുതുമഴചൂരുള്ള ചുംബനങ്ങള്‍ എന്ന ശീര്‍ഷകത്തിനു കഴിയുന്നു. മറ്റൊരു വാക്കില്‍ തന്റെ എഴുത്തിന്റെ സന്ദിഗ്ധ ലോകത്തെ ഈ ശീര്‍ഷകത്തില്‍ സംഗ്രഹിക്കാന്‍ ഷാഹിനക്ക് കഴിയുന്നു.
ആധുനികമായ ലോകബോധത്തിന്റെ ആധാര സ്വരൂപം ആത്മവും അപരവും തമ്മിലുള്ള ബന്ധത്തെ മുന്‍നിര്‍ത്തി പണിതെടുക്കപ്പെട്ടതാണ്. കാര്‍ട്ടീഷ്യന്‍ വിഭജനം എന്ന് പാശ്ചാത്യ ചിന്തയുടെ ചരിത്രത്തില്‍ പ്രതിപാദിക്കുന്ന വിപരീത ദ്വന്ദങ്ങളെ മുന്‍നിര്‍ത്തിയാണ് ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച്ചകള്‍ രൂപപ്പെട്ടത്. സംസ്‌കൃതി/പ്രകൃതി, പുരുഷന്‍/ സ്ത്രീ, സത്യം/അസത്യം, വസ്തുനിഷ്ഠം/ആത്മനിഷ്ഠം, വിചാരം/വികാരം എന്നിങ്ങനെയുള്ള അസംഖ്യം വിഭജനങ്ങളുടെ യുക്തിക്കകത്ത് മാത്രമേ ആധുനിക മനുഷ്യന്റെ ബോധം ഉറപ്പിക്കപ്പെടുകയുള്ളൂ. ഇതിലൊന്ന് ഉദാത്തവും രണ്ടാമത്തേത് ആദ്യത്തേതാല്‍ നിര്‍ണയിക്കപ്പെടുന്നതുമാണ്.
ഗന്ധം എന്ന ഐന്ദ്രിയതലം
പഞ്ചേന്ദ്രിയങ്ങളുടെ അനുഭവതലത്തെ വാക്കുകള്‍ കൊണ്ടാവിഷ്‌കരിക്കല്‍ എത്രത്തോളം സാധ്യമാണ്. ഇങ്ങ് ഭാഷയിതപൂര്‍ണമിങ്ങഹോ എന്ന് ആത്മാര്‍ത്ഥമായി സങ്കടപ്പെടാത്ത എഴുത്തുകാരുണ്ടാവില്ല തന്നെ. ഒരു സി.വിക്കോ ബഷീറിനോ മാത്രം സാധ്യമായ ഒന്നാണ് അനുഭവ ലോകത്തെ വാക്കുകളില്‍ ആവിഷ്‌കരിക്കല്‍. കാഴ്ച്ചയുടെ നിറഭേദങ്ങളെ താരതമ്യേനെ സുരക്ഷിതമായി പലരും അവതരിപ്പിച്ചിട്ടുണ്ട്. ഗന്ധം പക്ഷെ ഒറ്റപ്പിടിയില്‍ ഒതുങ്ങുന്നതല്ല. എത്ര വാക്കുകള്‍ കൊണ്ട് പകരം വെക്കാന്‍ കഴിയും ഗന്ധമെന്ന ഭാവതലത്തെ. അപ്രാപ്യമന്ന് പൊതുവില്‍ വിലയിരുത്താവുന്ന ഈ മേഖലയിലേക്കാണ് ഷാഹിനയുടെ തെന്നി നീങ്ങലുകള്‍. കഥയിലേക്ക് വന്ന് നോക്കൂ. വിവിധ ഗന്ധങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് ചിതറിത്തെറിക്കുന്ന ഒരു പാലറ്റ്(Pallette) ആവുന്നു ഈ കഥാ സമാഹാരം
* ” സിസ്റ്ററുടെ നീണ്ടഗ്രാം കൂര്‍ത്ത മൂക്ക് പൊടുന്നെനെ വിടര്‍ന്ന് ജാഗ്രമായി. ഒരിക്കലും മറന്നു പോവാത്ത, അതേ പുതുമഴയുടെ, പച്ചമണ്ണിന്റെ, ഓരോ രോമകൂപങ്ങളെയും ആസക്തിയോടുണര്‍ത്തുന്ന അതേ ഗന്ധം ( പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍ )
* ” കശുമാങ്ങക്കറയുടെ മണം പറ്റി നിന്ന ഊടുവഴിയില്‍ മാങ്ങയണ്ടി പെറുക്കുന്ന കൂട്ടിക്കൂട്ടം പരസ്പരം എണ്ണം പറഞ്ഞ് തര്‍ക്കിച്ചു കൊണ്ടിരുന്നു. വഴിയൊടുക്കം ആകാശത്ത് നിന്ന് അദൃശ്യമായൊരു ചരടില്‍ തൂക്കിയിട്ടെന്ന പോലെ ഒരുപാടുയരെ വീട് ഞാന്ന് കിടന്നു, വിണ്ടടര്‍ന്ന ചുവരുകള്‍ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന പഴകിയ കുഴമ്പുമണം”.
* ” വീശിയടിച്ചു കൊണ്ടിരിക്കുന്ന കാറ്റ്, വീണ്ടും അതേ ഗന്ധം പടര്‍ത്തുന്നതായി അയാള്‍ക്ക് തോന്നി. എവിടെയെക്കയോ ഉറഞ്ഞ് കിടക്കുന്ന ചിലത് ഉരുകുകയാണ്. പഴകിയ രേതസ് പോലെ ദുര്‍ഗന്ധം വമിപ്പിക്കുന്നൊരഴുക്ക് ദേഹമാസകലം ഒലിച്ചിറങ്ങുന്നു ” (കുണ്ടന്‍)
* ” ജയപാലന്‍ രാവിലെ മുതല്‍ പരാതിപ്പെടുകയായിരുന്നു. കുളിമുറിയുടെ ടൈലുകള്‍ക്ക് പഴകിയ മൂത്രത്തിന്റെ ഗന്ധമുണ്ടെന്ന് ” ( കഥാന്ത്യം )
* ” അന്നേരമവന്റെ വല്ലാതെ മുഷിഞ്ഞു പോയ കാലുറകളും എന്തൊങ്കിലുമൊക്കെ അര്‍ത്ഥമില്ലായ്മകള്‍ തുന്നിപ്പിടിപ്പിച്ച ടീ ഷര്‍ട്ടും അവന്‍ ജോലി ചെയ്തിരുന്ന ഭക്ഷണശാലയിലെ പുകയടുപ്പിന്റെയും വിയര്‍പ്പിന്റെയും മടുപ്പിക്കുന്ന ഗന്ധം വമിപ്പിക്കും” (തള്ളപ്പൂച്ച )
* ” ഓര്‍ക്കുന്നില്ലേ ഡോക്ടര്‍, എനിക്കന്ന് പേടികളായിരുന്നു. എന്തൊക്കയോ പേടികള്‍. ചിലപ്പോഴൊക്കെ അവ എന്തൊക്കയോ ഗന്ധങ്ങളായി എന്നെത്തിരഞ്ഞ് വന്നു. കൊടിയ വിഷങ്ങളുടെ, മരണത്തിന്റെ “(യന്ത്രപ്പാവ )
* “ഇരുണ്ട വാര്‍ണീഷിന്റെ നിറം തേഞ്ഞ മേലാപ്പ്, മഴയൊലിച്ചിരുണ്ട മേലോടുകള്‍, പഴയ മരലയമാര, മകളുടെ ഉറക്കുത്തിയ പുസ്തകപ്പെട്ടി, താളുകള്‍ക്കിടെ പതിഞ്ഞാണ്ടൊരു യൂക്കാലിയില, മണം കെട്ട മഞ്ഞച്ചെമ്പകയിതള്‍, രാത്രി ഉറക്കം കെടുത്തിപ്പായുന്ന കുഞ്ഞന്‍ ചുണ്ടെലികള്‍, അയയിലെ മുഷിഞ്ഞ കുപ്പായങ്ങളുടെ മണം” (തോട്)
വിസ്താര ഭയത്തിനാല്‍ കൂടുതല്‍ ഉദാഹരണങ്ങളിലേക്കില്ല
അടുത്തപേജില്‍ തുടരുന്നു
വികാരം/ വിചാരം എന്ന വിപരീത ദ്വന്ദ്വത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഗന്ധത്തെക്കുറിച്ചുള്ള നിരന്തര ഓര്‍മ്മപ്പെടുത്തല്‍. തീര്‍ത്തും ശാരീരികവും വൈകാരികവും പ്രാകൃതികവുമായ ഒരനുഭവമാണ് ഗന്ധം. വിചാര ലോകത്തിന് ഗന്ധത്തില്‍ വലിയ പങ്കില്ല. വിചാരത്തിനാണ് നമ്മുടെ ബോധതലത്തില്‍ പ്രഥമ സ്ഥാനവും. വികാരം വില കുറഞ്ഞ ഒന്നാണല്ലോ. വൈകാരികതയുടെയും ആത്മനിഷ്ഠതയുടെയും ഈ തലത്തെ ശക്തമാക്കുന്നതിലൂടെ ദ്വന്ദ്വാത്മക ഭാവനയെ ബോധപൂര്‍വ്വം അട്ടിമറിക്കുക തന്നെയാണ് ഷാഹിന ചെയ്യുന്നത്.
ഗന്ധങ്ങളുടെ വാഗ് ആവിഷ്‌കാരം സംസ്‌കാര പഠനത്തിലെ പ്രധാന അന്വേഷണ വിഷയങ്ങളിലൊന്നാണിന്ന്. ഗന്ധമെന്ന അനുഭവം ചരിത്രപരമായി വികസിക്കുന്ന/ വികസിച്ച ഒന്നാണ്. മാനുഷികാനുഭവങ്ങളില്‍ എന്നും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഗന്ധങ്ങളുണ്ട്. കെട്ടഴിഞ്ഞ് ചിതറിക്കിടക്കുന്ന ഗന്ധങ്ങളുടെ ഈ അവ്യാകൃത ലോകത്തെ (ലക്കാന്റെ The Real ഓര്‍ക്കുക) വാക്കുകള്‍ കൊണ്ട് ക്രമപ്പെടുത്തിയെടുക്കല്‍ ലളിതമല്ല. ഷാഹിനയുടെ വാഗ് സംയുക്തങ്ങള്‍ ഗന്ധത്തെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന മായാജാലത്തിന്റെ ഉദാഹരണങ്ങളാണ് മുകളില്‍ ചൂണ്ടിക്കാണിച്ചവ. ഗന്ധങ്ങളുടെ ചിത്രീകരണം അബോധപൂര്‍വ്വമാകാന്‍ തരമില്ല. മുന്‍പേ പറഞ്ഞ വിപരീത ദ്വന്ദ്വങ്ങളെ മുന്‍നിര്‍ത്തി ആലോചിച്ചാല്‍ ചിത്രം കുറെക്കൂടി വ്യക്തമാകും.
വികാരം/ വിചാരം എന്ന വിപരീത ദ്വന്ദ്വത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഗന്ധത്തെക്കുറിച്ചുള്ള നിരന്തര ഓര്‍മ്മപ്പെടുത്തല്‍. തീര്‍ത്തും ശാരീരികവും വൈകാരികവും പ്രാകൃതികവുമായ ഒരനുഭവമാണ് ഗന്ധം. വിചാര ലോകത്തിന് ഗന്ധത്തില്‍ വലിയ പങ്കില്ല. വിചാരത്തിനാണ് നമ്മുടെ ബോധതലത്തില്‍ പ്രഥമ സ്ഥാനവും. വികാരം വില കുറഞ്ഞ ഒന്നാണല്ലോ. വൈകാരികതയുടെയും ആത്മനിഷ്ഠതയുടെയും ഈ തലത്തെ ശക്തമാക്കുന്നതിലൂടെ ദ്വന്ദ്വാത്മക ഭാവനയെ ബോധപൂര്‍വ്വം അട്ടിമറിക്കുക തന്നെയാണ് ഷാഹിന ചെയ്യുന്നത്.
ഒളിനോട്ടങ്ങള്‍, പെണ്‍നോട്ടങ്ങള്‍
ഒളിനോട്ടം ആദ്യ കഥയാണ്. ഒരു രതി നേരത്തിന്റെ ഒടുക്കത്തെ പിടച്ചിലുകളിലേക്ക് പൊടുന്നെനെ കടന്ന് വരുന്ന ഹിരണ്‍മയി എന്ന നാലാം ക്ലാസുകാരിയുടെ രണ്ടു കണ്ണുകളുടെ നോട്ടമാണിത്. ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഇടയിലുള്ള ഹിരണ്‍ മയിയുടെ സാന്നിധ്യം പല കഥകളിലും ചിതറിക്കിടക്കുന്നത് കാണാം. സമാന്തരമായി നീങ്ങുന്ന രണ്ടു നോട്ടങ്ങളാണ് മിക്ക കഥകളിലും.
പ്രഥമപുരുഷ(?)നായ “ഞാന്‍” എന്ന സ്ത്രീ. ഈ സ്ത്രീ നോട്ടത്തില്‍ നിന്ന് മാറി നില്‍ക്കുന്ന കൗമാരക്കാരി/ക്കാരനായ ഒരു കുട്ടി. ഈ ഇരു നോട്ടങ്ങളും പല കഥകളിലും തമ്മിലിടയുന്നു.കൂട്ടിമുട്ടുന്നു. “ഞാന്‍” കഥ പറയുന്ന ഒന്നോ രണ്ടോ കഥകളേയുള്ളൂ. ഒളിനോട്ടം, കഥാന്ത്യം തുടങ്ങിയവ. ബാക്കി മിക്കതിലും പ്രതിനിധാനപരമായ വിവരണങ്ങളാണ്.ഭൂരിഭാഗം കഥകളുടെയും നോട്ടം മുന്‍പെ പറഞ്ഞ പെണ്‍, കൗമാര ലോകങ്ങളുടേതാണ്.
ഈ ഇരു ലോകങ്ങളുടെ ഇടയലുകള്‍ക്ക് ക്ലാസിക്കലായ ഉദാഹരണമാണ് ഒളിനോട്ടം. നാലാം ക്ലാസുകാരിയായ മകള്‍ തന്റെ അവിഹിത ലൈംഗിക ബന്ധം ഒളിഞ്ഞ് കാണുന്നതും തുടര്‍ന്നവര്‍ക്കിടയില്‍ സംഭവിക്കുന്ന വളരെ ചെറുതും എന്നാലത്ര ചെറുതല്ലാത്തതുമായ നിമിഷങ്ങളുടെ പരിഭ്രാന്തി നിറഞ്ഞ വിവരണങ്ങളാണ് കഥ. ലൈംഗികത എന്തെന്ന് മനസിലാക്കിത്തുടങ്ങുന്ന നാലാം ക്ലാസുകാരി സംഭവിച്ചതിന്റെ പകപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും അവളുടെ തുടര്‍പ്രസ്താവനകളിലും ചലനങ്ങളിലും കുറ്റപ്പെടുത്തലുകളും ചോദ്യം ചെയ്യലുകളുമുണ്ടെന്ന് ഒരു കാലിഡസ് കോപ്പിലെ ചില്ലു ചിതറലുകള്‍ പോലെ അമ്മ അനുഭവിച്ചറിയുകയാണ്. ഇതിനോട് ചേര്‍ത്ത് വെക്കണ്ട കഥയാണ് പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍.
ഇവിടെ മുഹ്‌സിന്‍ അഹമദ്, ബെല്ലാ റോസ് തട്ടോക്കാരന്‍ എന്നീ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കാമനാ ലോകത്തേക്ക് ഇടിച്ചിറങ്ങുന്ന സിസ്റ്റര്‍ സ്‌പെല്ലയുടെ സദാചാര ലോകമാണ് കഥയെ സാധ്യമാക്കുന്നത്.പരസ്പരം ചുംബിച്ചു എന്ന ഭീകര കൃത്യത്തിന് പിടിക്കപ്പെട്ട ഇരുവരെയും രക്ഷാകര്‍തൃത്വത്തിന്റെ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ കാമനയുടെ സ്വച്ഛന്ദ ലോകത്തേക്ക് ഒരു നിമിഷത്തേക്കെങ്കിലും കൂടുമാറാന്‍ സിസ്റ്റര്‍ സ്‌പെല്ല ഒരുങ്ങുന്നിടത്ത് കഥയവസാനിക്കുന്നു.
മൂന്നാമത്തെ ഹോണടിയില്‍ എത്തുമ്പോഴാവട്ടെ കൗമാരക്കാരിയായ ആന്‍സി യാവുന്നു കഥയുടെ കേന്ദ്രം. തള്ള പൂച്ചയില്‍ ബസന്തും. പെണ്‍ ലോകങ്ങളുടെയും കൗമാര ലോകങ്ങളുടെയും സഞ്ചാരവും ഇടയലുകളും കഥകള്‍ക്കിടയില്‍ കണ്ടെത്താം. ക്രമപ്പെടുത്തി വെച്ച ലോകത്തിലെ ക്രമങ്ങള്‍ കുറുകെ നീങ്ങും പെണ്ണിലും കുട്ടികളിലുമെത്തുമ്പോള്‍. ആധുനിക ലോകം പുരുഷലോകമാണ്. ഈ ലോകത്തെ അട്ടിമറിക്കാനും ക്രമത്തെ അടിമുടി ഉലയ്ക്കാനും പെണ്‍/ബാല്യ ലോകങ്ങള്‍ക്ക് ആന്തരികമായി ശക്തിയുണ്ടെന്ന് കഥാകാരി ഓര്‍മ്മിപ്പിക്കുന്നു. ഇതിന്റെ മൂര്‍ത്തമായ അവതരണം “ഒരു സ്പര്‍ശം ത്ര തെറ്റാ” എന്ന ആക്ഷേപഹാസ്യ ചോദ്യത്തില്‍ കാണാം.
ഷാഹിനയുടെ എഴുത്തിനെ ഏത് തലത്തില്‍ നിന്ന് കണ്ടാലും വിട്ടുകളയാന്‍ പാടില്ലാത്ത ഒന്നാണ് നീണ്ട വാചകങ്ങളില്‍ കൊരുക്കുന്ന കാവ്യഭംഗി. ഒരു പടി നീങ്ങിയാല്‍ കവിതയാകാന്‍ കഴിയുന്നത്ര പേലവമാണ് എഴുത്ത്. കവിതയെന്നും കഥയെന്നും ഇരു ലോകങ്ങള്‍ പരസ്പരം വേര്‍തിരിച്ചു നിര്‍ത്തുന്നതിനിടയില്‍ സൂക്ഷ്മമായൊരു പാലം പണിയുകയാണ് ഷാഹിന.
നീണ്ട വാചകങ്ങളിലെ കവിത
ഷാഹിനയുടെ എഴുത്തിനെ ഏത് തലത്തില്‍ നിന്ന് കണ്ടാലും വിട്ടുകളയാന്‍ പാടില്ലാത്ത ഒന്നാണ് നീണ്ട വാചകങ്ങളില്‍ കൊരുക്കുന്ന കാവ്യഭംഗി. ഒരു പടി നീങ്ങിയാല്‍ കവിതയാകാന്‍ കഴിയുന്നത്ര പേലവമാണ് എഴുത്ത്. കവിതയെന്നും കഥയെന്നും ഇരു ലോകങ്ങള്‍ പരസ്പരം വേര്‍തിരിച്ചു നിര്‍ത്തുന്നതിനിടയില്‍ സൂക്ഷ്മമായൊരു പാലം പണിയുകയാണ് ഷാഹിന.
ഈ സമാഹാരത്തിലെ നിരവധി രചനകളില്‍ ആവര്‍ത്തിക്കുന്ന ഒരു ഘടനാ വിശേഷമായി ഈ അന്യോന വര്‍ത്തന താല്‍പര്യം തെളിഞ്ഞു കാണാം. ബക്തീനിയന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് തെളിയിച്ചെടുക്കപ്പെട്ട poetic, Prosaic എന്നീ ഭിന്ന ഭാവുകത്വങ്ങളില്‍ നിന്നുള്ള ഒരിടയലാണിത്. ഒരുദാഹരണം മാത്രമെടുക്കാം.
“കാണാതെ പഠിച്ചിട്ടും പൂച്ച നോട്ടത്തിന്റെ വഴുവഴുത്ത നേരങ്ങളില്‍ കൈവിട്ടു പോകുന്നു, തലച്ചോറിലൊളിപ്പിച്ച സൂത്രവാക്യക്കുരുക്കുകള്‍ ”
വാചകങ്ങള്‍ക്കിടയില്‍ കൃത്യമായി മുറിച്ചാല്‍ മലയാളത്തിലിന്നെഴുതപ്പെടുന്ന ഏത് കവിതയോടും കിടപിടിക്കും മേല്‍ വാചകം. എട്ടു മാസത്തിനിടയില്‍ രണ്ടാം പതിപ്പ് ഇറങ്ങിക്കഴിഞ്ഞു പുതുമഴച്ചൂരുള്ള ചുംബനങ്ങള്‍ക്ക്. ആധുനികാനന്തര മലയാള ചെറുകഥ അത്ര ചെറുതല്ലാത്ത കഥയാണെന്ന് ഷാഹിന ഓര്‍മ്മിപ്പിക്കുന്നു. ചിതറിപ്പോയ, വിട്ടുപോയ ലോകങ്ങളെ അതിന്റെ രുചി ഭേദങ്ങളെ, നോട്ടങ്ങളെ, അനുഭൂതികളെ മൃദുവായ വാക്കുകള്‍ കൊണ്ട് ശക്തമായി അവതരിപ്പിക്കുന്നു ഷാഹിന. മൂക്കില്‍ രോമമുള്ള പെണ്‍കുട്ടിയുടെ, കുണ്ടന്റെ കാണാത്ത കാഴ്ച്ചകളെ അവതരിപ്പിക്കുന്നതിലൂടെ ചെറുകഥ ഇവിടെയുണ്ടെന്ന് ഉറപ്പിക്കുകയാണ് ഷാഹിന. നന്ദി ഷാഹിന ” പുറം കാഴ്ച്ചകളുടെയും ഉത്സവമേളങ്ങളുടെയും അപ്പുറത്ത് ചെറുകഥകള്‍ക്ക് ഗതികോര്‍ജ്ജ മുണ്ടെന്നറിയിച്ചതിന്….