| Tuesday, 29th October 2019, 7:29 pm

നടന്‍ വിജയ്‌യുടെ വീടിനു ബോംബ് ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ വീടിനു ബോംബ് ഭീഷണി. തമിഴ്‌നാട് സംസ്ഥാന പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് അഞ്ജാതന്‍ ബോംബ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് താരത്തിന്റെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്തി.

വിജയിയുടെ അച്ഛനും അമ്മയും താമസിക്കുന്ന സാലിഗ്രാമത്തിലുള്ള വീട്ടിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു അഞ്ജാതന്റെ ഭീഷണി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് ഉടന്‍ തന്നെ വിജയ്‌യുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ വിവരം അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ ബോംബൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അച്ഛന്‍ എസ്.എ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പനൈയൂരിലാണ് താമസം. ഇതോടെ പൊലീസ് അവിടെയും സുരക്ഷ ഏര്‍പ്പെടുത്തി.

സൈബര്‍ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോരൂരിനു സമീപം അളപ്പാക്കത്തു നിന്നുള്ള യുവാവാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് റിപ്പോര്‍ട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more