| Wednesday, 25th September 2013, 11:39 pm

പൂജപ്പുര ജയില്‍ വാര്‍ഡന്റെ വീടിനു നേരെ ബോംബേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡപ്യൂട്ടി ജയില്‍ വാര്‍ഡന്‍ ബാബുരാജിന്റെ വീടിനു നേരെ ബോംബെറിഞ്ഞു. പേരൂര്‍ക്കട വഴയിവയിലയിലാണ് ബുധനാഴ്ച രാത്രിയോടെ സംഭവം.

പേരൂര്‍ക്കടയിലുള്ള വീടിനു നേരെ അക്രമികള്‍ ബോംബെറിയുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. അക്രമികളെ പിടികൂടിയിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ജയിലില്‍ സ്വീകരിച്ച കര്‍ശന നടപടികളിന്മേലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വാര്‍ഡര്‍മാര്‍ നടത്തിയ പരിശോധനയില്‍ ജയിലില്‍ നിന്നും മയക്കു മരുന്നും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് കരുതുന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more