| Saturday, 21st December 2013, 10:27 pm

കൊച്ചിയില്‍ വീടിന് നേരെ ബോംബേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: കൊച്ചി നഗരത്തില്‍ വീടിനു നേരെ ബോംബേറ്. ദേശാഭിമാനി റോഡില്‍ കൊല്ലം പറമ്പില്‍ ലെയിനിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്.

സ്‌ഫോടനത്തില്‍ വീടിന് സമീപം നര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. വീട്ടിലേക്കുള്ള കുടിവെളള പൈപ്പുകളും താറുമാറായി. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സംഘം രണ്ട് ബോംബുകള്‍ എറിഞ്ഞതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. രാത്രിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് സംഭവമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രണ്ട് ഗുണ്ടാ സംഘങ്ങള്‍ കോടതി സമുച്ചയത്തില്‍ വച്ച് പരസ്പരം ആക്രോശിച്ച് പോരിനൊരുങ്ങിയത് വാര്‍ത്തയായിരുന്നു.

We use cookies to give you the best possible experience. Learn more