പാലക്കാട്: പാലക്കാട് പി.കെ ദാസ് മെമ്മോറിയൽ ആശുപത്രിക്ക് നേരെ ഐ.എസ്.ഐന്റെ പേരിൽ ബോംബ് ഭീഷണി. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന് കേരളം മറുപടി പറയണമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.
1.50 നു സ്ഫോടനമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നും സന്ദേശത്തിൽ പറയുന്നു.
ഇതൊരു വ്യാജസന്ദേശമാണെന്ന നിഗമനത്തിലാണ് പൊലീസ്. തെരച്ചിലിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. ഇന്ന് 9.40 നാണ് ആശുപത്രി പ്രിൻസിപ്പലിന്റെ മെയിലേക്ക് സന്ദേശം എത്തിയത്.
സന്ദേശം ലഭിച്ചത് പൊലീസിനെ അറിയിക്കുകയും ഉടൻ തന്നെ പൊലീസ് പരിശോധനകൾ ആരംഭിക്കുകയും ചെയ്തിരുന്നു.
പരിശോധന പൂർത്തിയായതിന് ശേഷം മാത്രമേ കൂടുതൽ സ്ഥിരീകരണത്തിലേക്ക് എത്തുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
ആരാണ് മെയിൽ അയച്ചതെന്നടക്കമുള്ള കാര്യങ്ങൾ പൊലീസും ഐ.ടി വകുപ്പും അന്വേഷിക്കുമെന്നും അറിയിച്ചു.
Content Highlight: Bomb threat in the name of ISI to Palakkad PK Das Memorial Hospital