| Wednesday, 3rd June 2015, 8:09 am

നൈജീരിയയില്‍ ബോംബാക്രമണം: 50 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബൂജ: വടക്കു കിഴക്കന്‍ നൈജീരിയന്‍ നഗരമായ മെയ്ദുഗുരിയില്‍ വീണ്ടും ബോംബാക്രമണം. നഗരത്തിലെ തിരക്കേറിയ ഗാംബരു കന്നുകാലി മാര്‍ക്കറ്റിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍് ഭീകര സംഘടനയായ ബോക്കോ ഹറാമിനെയാണ് സംശയിക്കുന്നത്.

കഴിഞ്ഞയാഴ്ച മെയ്ദുഗുരിയിലുള്ള മുസ്‌ലിം പള്ളിക്ക് നേരെ ബോക്കോ ഹറാം നടത്തിയ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൈജീരിയയുടെ പുതിയ പ്രസിഡന്റായി മുഹമ്മദ് ബുഹാരി അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരുന്നത്.

ഇതിന് പിന്നാലെ ഒരു സൈനികനടക്കം രണ്ട് പേരെ വെടി വെച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ബോക്കോ ഹറാം പുറത്തു വിട്ടിരുന്നു.

മെയ്ദുഗുരി ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ അടങ്ങുന്ന ബോര്‍ണോ സ്‌റ്റേറ്റ് ബോക്കോ ഹറാമിന്റെ ശക്തി കേന്ദ്രങ്ങളാണ്. ഇവിടെ 13000ത്തിലധികം പേരാണ് 2009 മുതല്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 1.5 മില്ല്യണ്‍ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more