| Thursday, 26th December 2013, 6:55 am

ഇറാഖില്‍ ക്രൈസ്തവര്‍ക്കെതിരെ ബോംബാക്രമണം: 37 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബാഗ്ദാദ്: ക്രിസ്മസ് ദിനത്തില്‍ ഇറാഖില്‍ നടന്ന ബോംബാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. രണ്ടിടങ്ങളിലായാണ് ആക്രമണം ഉണ്ടായത്.

ബാഗ്ദാദിനടുത്ത് ദോരയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന് തൊട്ടുമുന്‍പ് ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന് സമീപത്തെ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനൊന്ന് പേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ദോരയില്‍ പള്ളിയില്‍ കുര്‍ബാന നടന്നു കൊണ്ടിരിക്കവേയായിരുന്നു സ്‌ഫോടനം നടന്നത്.

ക്രിസ്മസ് ദിനമായ ഇന്നലെ ആഘോഷങ്ങളിലും പള്ളിയിലെ പ്രാര്‍ത്ഥനകളിലും പങ്കു കൊള്ളുകയായിരുന്ന വിശ്വാസികളാണ് ആക്രമണത്തില്‍ മരിച്ചത്.

രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

We use cookies to give you the best possible experience. Learn more