ബോക്കോ ഹറാം തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ടവരാണ് തങ്ങളെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നെന്ന വിവരം പുറത്ത് വിട്ടത്. ഒരു വീട്ടില്‍ പൂട്ടിയിട്ടായിരുന്നു പീഡനമെന്നും ഗര്‍ഭിണിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനമെന്നും സ്ത്രീകള്‍ വ്യക്തമാക്കി. അവര്‍ തന്നെ വിവാഹം കഴിച്ചതായും താനിപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണെന്നും 25 കാരിയായ ഒരു യുവതി പറഞ്ഞു.
അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തിരുന്നതെന്നും അവര്‍ വ്യക്തമാക്കി. 15000 ത്തിലധികം പേര്‍ ഫെഡറല്‍ ഓഫീസര്‍ ക്യാമ്പില്‍ അഭയം തേടിയതായും ഇതില്‍ 200 ഓളം യുവതികള്‍ ഗര്‍ഭിണികളാണെന്നും അധികൃതര്‍ അറിയിച്ചു. നൂറ് കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ബോക്കോ ഹറാം തട്ടിക്കൊണ്ട് പോയിരുന്നത്. ഇതില്‍ പലരെയും മോചിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.