| Thursday, 11th November 2021, 12:37 pm

ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ കോടതി മുറിയില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നതായി ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ബാര്‍ അസോസിയേഷന്‍ ജീവനക്കാരന്‍ തീസ് ഹസാരി കോടതി മുറിയില്‍ മരിച്ച നിലയില്‍. തീസ് ഹസാരി കോടതിയുടെ വെസ്‌റ്റേണ്‍ വിങ് ചേംമ്പറിന് പുറത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നു. 35 കാരനായ മനോജാണ് മരിച്ചത്. പ്രാഥമിക നിഗമനത്തില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ബാര്‍ അസോസിയേഷനിലെ താത്ക്കാലിക ജീവനക്കാരനായ മനോജ് രാത്രി ചേമ്പറില്‍ തന്നെയാണ് തങ്ങാറ്. ഇന്ന് രാവിലെ കോടതിയിലെത്തിയ മറ്റ് ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more