ബോബി സഞ്ജയ് തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്റെ വീട് അപ്പുവിന്റെയും. പ്രേക്ഷക പ്രിയതാരം ജയറാമും ജ്യോതിർമയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ഇരുവരുടെയും മകനായി എത്തിയത് ജയറാമിന്റെ മകൻ കാളിദാസ് ജയറാമാണ്.
മലയാളി കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം ഇന്നും പലരുടെയും ഫേവറേറ്റ് ആണ്. അതേസമയം അച്ഛൻ അമ്മ മക്കളുടെ ബന്ധം ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം ഇന്നും പലരും ഒന്നുകൂടി കാണാൻ മടിക്കുന്നു.ചിത്രത്തിൽ ജയറാം ജ്യോതിർമയി, കാളിദാസ്, എന്നിവർ പ്രധാന വേഷത്തിൽ എത്തി പ്രേക്ഷകരുടെ കണ്ണ് നനയിച്ചു. വസുദേവ് എന്ന കുട്ടി ആയി എത്തി കാളിദാസും പ്രേക്ഷകരെ കരയിച്ചു.
ജ്യോതിർമയി. Photo: Mathrubhumi
ചിത്രത്തിലെ, അമ്മയായുള്ള ജ്യോതിർമയിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ എഴുത്തുകാരിൽ ഒരാളായ സഞ്ജയ് വസുദേവിന്റെ അമ്മയായി ജ്യോതിർമയിയെ കാസ്റ്റ് ചെയ്യാനുള്ള കാരണം തുറന്നു പറയുകയാണ്. പോർട്രയൽ ബൈ ഗദ്ദാഫി എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു സഞ്ജയ്.
ജ്യോതിർമയി വളരെ മികച്ച ഒരു അഭിനേത്രി ആണെന്നും, ഒരു കഥാപാത്രത്തെ ആഴത്തിൽ ഉൾക്കൊള്ളാനുള്ള കഴിവ് ജ്യോതിർമയിക്ക് ഉണ്ടെന്നും സഞ്ജയ് പറയുന്നു. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിൽ അമ്മയുടെ കഥാപാത്രം നൽകിയാൽ അത് ജ്യോതിർമയിയുടെ കൈകളിൽ സേഫ് ആയിരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും ആ വിശ്വാസത്തിൽ ആണ് ആ കഥാപാത്രം ഏല്പിച്ചത് എന്നും സഞ്ജയ് പറയുന്നു.
എന്റെ വീട് അപ്പുവിന്റെയും.Photo: IMDb
‘ജ്യോതിർമയി വളരെ നല്ല ഒരു നടിയാണ്. ഒരു കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഒരു അഭിനേതാവിന് എത്രത്തോളം സാധിക്കുമെന്നതാണ് ഞങ്ങൾ നോക്കുന്നത്. അതിൽ ഏറ്റവും ബ്രില്യന്റായി അത് ചെയ്തുകൊണ്ടിരുന്ന ഒരാളാണ് ജ്യോതിർമയി. ഞങ്ങളുടെ ആദ്യത്തെ സീരിയലിലും ജ്യോതിർമയി ഉണ്ടായിരുന്നു.
ആ ഒരു കഥാപാത്രം ജ്യോതിർമയിക്ക് കൊടുത്താൽ അത് അവരുടെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ‘വേറെയും ഒരുപാട് പേരുണ്ടല്ലോ’ എന്നതിനേക്കാൾ, ‘നല്ലൊരു നടി ഉണ്ടല്ലോ’ എന്നാണ് ഞങ്ങൾ ചിന്തിച്ചത്’സഞ്ജയ് പറഞ്ഞു.
Content Highlight: Bobby sanjay says jyothirmayi is perfect casting in Ente veedu appuvinteyum