| Sunday, 3rd December 2017, 3:30 pm

കണ്ണൂര്‍ അഴീക്കലില്‍ യാത്രാ ബോട്ട് മുങ്ങി

എഡിറ്റര്‍

കണ്ണൂര്‍: അഴീക്കലില്‍ യാത്രാ ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്നവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. 45യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.

ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ബോട്ട് മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ മറ്റ് ബോട്ടുകളിലെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു.

അഴീക്കല്‍ മാട്ടൂല്‍ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് ബോട്ട് സര്‍വീസ്.

അപകടം നടന്നിട്ടും കോസ്റ്റല്‍ പൊലീസ് സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more