സിഡ്‌നി: ഓസ്‌ട്രേലിയന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബോട്ടു മറിഞ്ഞ് 80 പേരെ കാണാതായി. മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ പെട്ട 110പേരെ രക്ഷപെടുത്തിയതായാണ് അറിയുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ക്രിസ്മസ് ദ്വീപിനടുത്താണ് ബോട്ടു മറിഞ്ഞത്. ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇരുന്നൂറോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായി കരുതുന്നു.
ബോട്ട് അപകടത്തില്‍ പെട്ടയുടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായത് അപകടത്തിന്റെ തീവ്രത കുറയ്ക്കാനായെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്തോനേഷ്യന്‍ ദൗത്യസേനയും ഓസ്‌ട്രേലിയന്‍ രക്ഷാസേനയും രംഗത്തെത്തിയിട്ടുണ്ട്.
രക്ഷപ്പെട്ടവരെ മുഴുവന്‍ ക്രിസ്മസ് ദ്വീപിലെത്തിച്ച് പരിശോധനകള്‍ നടത്തുന്നു. രക്ഷപ്പെട്ടവരില്‍ അധികം പേരും ലൈഫ്ജാക്കറ്റ് ധരിച്ചിരുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്.