| Sunday, 19th April 2015, 3:51 pm

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 700 ഓളം ആളുകള്‍ മരിച്ചതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാള്‍ട്ട: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മുങ്ങി 700 ഓളം പേര്‍ മരിച്ചതായി സംശയം. യൂറോപ്പിലേക്ക് ലിബിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെ കൊണ്ടുപോവുകയായിരുന്ന ബോട്ടാണ് പ്രാദേശിക സമയം അര്‍ധ രാത്രിയോടെ അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 28 പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മെഡിറ്ററേനിയന്‍ കുടിയേറ്റ പ്രതിസന്ധിയിലെ ഏറ്റവും വലിയ ദുരന്തമായാണ് അതികൃതര്‍ സംഭവത്തെ കാണുന്നത്.

അതേസമയം രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ് ഇറ്റാലിയന്‍ നാവിക കപ്പലുകള്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇറ്റാലിയല്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതേസമയം സാഹജര്യങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഇറ്റാലിയന്‍ അതികൃതര്‍ അറിയിച്ചു. ബോട്ടിലുണ്ടായിരുന്നവര്‍ ഒരു വശത്തേക്ക് കൂടി നിന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ്  പ്രാഥമിക നിഗമനം.

രക്ഷപ്പെട്ടവരില്‍ നിന്നാണ് 700 ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായി വിവരം ലഭിച്ചത്. മറ്റൊരു കപ്പലിനെ കണ്ടപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ ഒരു വശത്തേക്ക് തിങ്ങിനിന്നതാണ് അപകടത്തിന് കാരണം. അവരെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. യു.എന്‍ ഹൈകമ്മീഷണര്‍ ഫോര്‍ റഫ്യൂജിസ് വക്താവ് കര്‍ലോട്ട സാമി പറഞ്ഞു.

ആഫിക്കയില്‍നിന്നു മധ്യപൂര്‍വ മേഖലകളില്‍നിന്നും പട്ടിണിയും കലാപവും മൂലം നിരവധി പേരാണ് യൂറോപ്പിലേക്കു കുടിയേറുന്നത്. 20,000 കുടിയേറ്റക്കാരാണ് ഈ വര്‍ഷം ഇറ്റലിയന്‍ തീരകത്തെത്തിയതെന്ന് ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കുകള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more