കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പ്, മുറിഞ്ഞ പുഴയില്‍ ബോട്ട് മറിഞ്ഞു ഒരാളെ കാണാനില്ല. 22 പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഇന്ന് (തിങ്കളാഴ്ച്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. വൈക്കം അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Content Highlight: Boat capsizes in Vaikom; one person missing