| Saturday, 7th April 2012, 12:17 pm

ബി.എം.ഡബ്ലൂ മിനി ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ലു പുതിയ മോഡല്‍ ഐക്കണിക് മിനി ഇന്ത്യയില്‍ പുറത്തിറക്കി. ഈ കാറിന്റെ നൂറാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യ.

മിനിയുടെ അഞ്ച് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കൂപ്പര്‍, കൂപ്പര്‍ എസ്, കൂപ്പര്‍ കണ്‍വേര്‍ഷ്യബിള്‍, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍ ഹൈ എന്നിവയാണിവ. 25 ലക്ഷത്തിന് മുകളിലാണ് ഈ കാറിന്റെ വില.

ജനുവരിയില്‍ ഒരു ഓട്ടോ എക്‌സ്‌പോയില്‍ ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത മാസം മുതല്‍ മുംബൈയിലെ ഷോറൂമുകളില്‍ ഇവ വില്പനയ്‌ക്കെത്തും.

” മിനി ബ്രാന്റിനെ ഇന്ത്യയില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്നതിനാണ് ഈ വര്‍ഷം പ്രധാനമായും ശ്രദ്ധ നല്‍കുന്നത്”  ബി.എം.ഡബ്ലു ഇന്ത്യയുടെ പ്രസിഡന്റ് ആന്‍ഡ്രിയാസ് സച്ചാസ് പറഞ്ഞു. ഏകദേശം 100 ബുക്കിംഗുകള്‍ ഇതിനകം തന്നെ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more