| Saturday, 13th December 2014, 2:55 pm

BMW വിന് ഇന്ത്യയില്‍ വില കൂടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: BMW ഇന്ത്യയില്‍ കാറുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. 2015 മുതലാണ് വില വര്‍ധനവ് നിലവില്‍ വരിക. കാറുകളുടെ വിലയില്‍ 5% വര്‍ധനവാണ് കമ്പനി കൊണ്ടുവരിക.

എല്ലാ മിനി, BMW കാറുകള്‍ക്കും വില വര്‍ധനവ് ബാധകമാകും. 1 സീരീസ്, X1, X5, 3സീരീസ്, 5 സീരീസ് എന്നിവ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നവയാണ്. എന്നാല്‍ 6 സീരീസും M കാറുകളും ഇറക്കുമതി ചെയ്യുന്നവയാണ്. അടുത്തിടെയാണ് BMW മിനി 3 ഡോര്‍, 5 ഡോര്‍ കാറുകള്‍ പുറത്തിറക്കിയത്. 2015ല്‍ പുതിയ മോഡലായ i8 കമ്പനി പുറത്തിറക്കും.

നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ 37 സെയില്‍സ് ഔട്ട്‌ലറ്റുകളാണുള്ളത്. 2015 ഓടെ അത് 50 ആയി ഉയരും.

ഇന്ത്യയില്‍ നിലയുറപ്പിക്കാനായി കമ്പനി എം5 സെഡാനൊപ്പം എം3 സെഡാനും എം4 കൂപെയും പുറത്തിറക്കിയിരുന്നു. എം5 സെഡാന് 1.35 കോടി രൂപയും എം3 സെഡാന് 1.19 കോടി രൂപയും എം4 1.21 കോടി രൂപയുമാണ് വില.

Latest Stories

We use cookies to give you the best possible experience. Learn more