| Tuesday, 4th December 2012, 11:57 am

ബാല്‍ താക്കറെയ്ക്ക് ശിവാജി പാര്‍ക്കില്‍ സ്മാരകമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയ്ക്ക് ശിവാജി പാര്‍ക്കില്‍ സ്മാരകം പണിയാന്‍ വിസമ്മതിച്ച് ബിര്‍ഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ (ബി.എം.സി) ശിവ സേനയ്ക്ക് നോട്ടീസ് അയച്ചു.[]

ശിവാജി പാര്‍ക്കിലെ ഭൂമി ശവസംസ്‌കാരത്തിന് മാത്രമേ നല്‍കുകയുള്ളൂവെന്നാണ് ശിവ സേനയ്ക്ക് ബി.എം.സി നല്‍കിയ കത്തില്‍ പറയുന്നത്. മേയര്‍ സുനില്‍ പ്രഭുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇപ്പോഴുള്ള താത്കാലിക സ്മാരകം പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നാണ് മേയര്‍ സുനില്‍ പ്രഭു പറയുന്നത്.

ബാല്‍ താക്കറെയുടെ സ്മാരകത്തെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്ന് നേരത്തേ മകനും ശിവ സേന പ്രസിഡന്റുമായ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

താക്കറെയെ സംസ്‌കരിച്ച ശിവാജി പാര്‍ക്കില്‍ സ്മാരകം പണിയണമെന്ന ആവശ്യവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ശിവാജി പാര്‍ക്കില്‍ താക്കറെയ്ക്ക് താത്കാലിക സ്മാരകമെങ്കിലും പണിയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more