ഹൈദരാബാദ്: തെലങ്കാനയിലെ ജലസേചന പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ ബി.ആര്‍.എസ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നടത്തിയ പരാമര്‍ശം വിവാദത്തില്‍. കൃഷിക്ക് വെള്ളത്തിന് പകരം ബി.ആര്‍.എസ് നേതാക്കളുടെ രക്തം ഉപയോഗിക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വരള്‍ച്ചാ സമാന സാഹചര്യം തുടരുകയും കൃഷിക്കാവശ്യമായ ജലം ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കര്‍ഷകര്‍ എന്ത് ചെയ്യുമെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്.
‘ബി.ആര്‍.എസ് നേതാക്കളുടെ രക്തവും അഹങ്കാരവും കൊഴുപ്പും വിളകള്‍ക്ക് ഉപയോഗിക്കാം,’ ഇതായിരുന്നു രേവന്ദ് റെഡ്ഡിയുടെ പ്രതികരണം. ബി.ആര്‍.എസ് നേതാക്കളായ കെ.ടി റാവുവിനോടും ഹരീഷ് റാവുവിനോടും കാളേശ്വരത്ത് പോയി ഒരു കല്ല് കെട്ടി വെള്ളത്തില്‍ ചാടാന്‍ പറയൂ എന്നും എന്നാല്‍ നമ്മുടെ ശനി ദശ മാറും എന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ പാപങ്ങള്‍ ചെയ്ത് ജനങ്ങളോട് കള്ളം പറഞ്ഞ് ചുറ്റിത്തിരിയുന്നു. റാവുവും ഹരീഷ് റാവുവും നാണമില്ലാത്തവരാണ്. നിങ്ങള്‍ അവരെ വെട്ടി അവരുടെ രക്തം കൃഷിയിടങ്ങളില്‍ ഒഴുക്കിയാല്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ കൃഷി ചെയ്യാന്‍ കഴിയും. വിളകള്‍ക്ക് അവരുടെ അഹങ്കാരവും കൊഴുപ്പും മതിയാവും,’ അദ്ദേഹം പറഞ്ഞു.
അവര്‍ക്ക് ബെല്‍ട്ട് വെച്ചുള്ള ചികിത്സയാണ് വേണ്ടതെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ അവരെ പോയി കാണാമെന്നും അല്ലെങ്കില്‍ വിദഗ്ദരെ അയച്ചാല്‍ ചിലവ് തങ്ങള്‍ വഹിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയെ ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമാവുന്നതിനിടെയാണ് ഈ പരാമര്‍ശം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി.ആര്‍.എസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഭാഷ ഒരു ഭരണാധികാരിക്ക് യോജിച്ചതല്ലെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നത് വെള്ളമാണ് രക്തമല്ലെന്നും വെള്ളം ചോദിക്കുമ്പോള്‍ രക്തത്തെക്കുറിച്ച് സംസാരിക്കുന്നത് ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും ടി. ഹരീഷ് റാവു പറഞ്ഞു. മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: “Blood of BRS leaders can be sprinkled on crops”: Telangana CM’s remark sparks controversy.