| Thursday, 25th May 2017, 2:37 pm

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ രക്തതുള്ളികള്‍; ക്ഷേത്രം അഞ്ചുദിവസത്തേക്ക് അടച്ചിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളില്‍ രക്തതുള്ളികള്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് ക്ഷേത്രം അടച്ചിട്ടു.


‘അവള്‍ വഴിപിഴച്ചവളാണ്’ : ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിക്ക് തുടര്‍പഠനം നിഷേധിച്ച് കോളജ് 


ക്ഷേത്രത്തിനകത്ത് എങ്ങനെ രക്തം വന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഇന്ന് രാവിലെ നടതുറന്ന് ആളുകള്‍ ദര്‍ശനത്തിനായി എത്തിയതിന് പിന്നാലെയാണ് ചുറ്റമ്പലത്തിനുള്ള രക്ത തുള്ളികള്‍ കണ്ടത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രത്തില്‍നിന്നും കാണാതായ തിരുവാഭരണം കഴിഞ്ഞ ദിവസമാണ് പൊട്ടിച്ച നിലയില്‍ രണ്ട് കാണിക്കവഞ്ചിയില്‍നിന്നും കിട്ടിയത്.

ക്ഷേത്രജീവനക്കാരിലേക്കടക്കം അതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

We use cookies to give you the best possible experience. Learn more