| Sunday, 2nd August 2015, 10:39 pm

പോണ്‍ നിരോധിച്ചാല്‍ ബലാത്സംഗം കുറയുമെന്നത്രേ നമ്മുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നത്!!!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇവിടെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പോണ്‍ ചിത്രങ്ങള്‍ കാണുന്നത് കാരണമാണെന്ന് മാധ്യമങ്ങള്‍ നിരന്തരം പറയുന്നതിനാല്‍ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.  പോണ്‍ചിത്രങ്ങളും ബലാത്സംഗങ്ങളും തമ്മില്‍ വിപരീത ബന്ധമാണുള്ളതെന്നാണ് മിക്ക ഗവേഷണങ്ങളും എത്തിച്ചേരുന്ന നിഗമനം. അതായത് പോണ്‍ കൂടുതല്‍ കാണുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറക്കുമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്.



ഒപ്പിനിയന്‍ : റോഹന്‍ വെങ്കിട രാമകൃഷ്ണന്‍
മൊഴിമാറ്റം : ജീജ സഹദേവന്‍


ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ബലാല്‍സംഗങ്ങളെന്ന “പകര്‍ച്ചവ്യാധി”ക്ക്‌ എങ്ങനെ തടയിടാം എന്നതിന് നിരവധി നിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്.  എങ്ങനെയുള്ള വസ്ത്രം , എപ്പോള്‍ പുറത്ത് പോകാം, മൊബൈല്‍ ഉപയോഗം കുറയ്ക്കണം എന്നതുള്‍പ്പെടെ സ്ത്രീകളോട്‌ സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതുപോലുള്ളഅഭിപ്രായങ്ങള്‍…. ഭൂരിഭാഗവും എളുപ്പം തള്ളിക്കളയാവുന്ന അടിസ്ഥാനമില്ലാത്ത പിന്തിരിപ്പന്‍ നിര്‍ദേശങ്ങളായിരുന്നു. അതേസമയം മറ്റുചിലതാകട്ടെ അങ്ങേയറ്റം വഞ്ചന നിറഞ്ഞതും.

ഇത്തരം പ്രതിലോമകരമായ  നടപടികളുടെ ഭാഗമായാണ് പോണ്‍ വെബ്‌സൈറ്റുകള്‍ ഫില്‍റ്റര്‍ ചെയ്യുന്ന തീരുമാനം നടപ്പാക്കപ്പെട്ടിരിക്കുന്നത്.

പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരുന്നു. “സ്ത്രീകള്‍,  പെണ്‍കുട്ടികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കെതിരെ കൂടുതലായും ആക്രമണം നടക്കുന്നത് ഈ അശ്ലീലം കൊണ്ടാണ്.” എന്നാണ് അവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

കോടതി ഈ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുകയും നടപടി ആവശ്യപ്പെടുകയുമായിരുന്നു. നടപടിയെടുക്കുയല്ലാതെ വേറെ വഴിയൊന്നുമില്ലെന്നായിരുന്നു കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമെന്നോണമാവണം ഇപ്പോഴത്തെ നടപടികള്‍.

ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വന്‍തോതിലുള്ള വെബ്‌സൈറ്റ് സെന്‍സര്‍ഷിപ്പിന് ഉപാധികള്‍ നോക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് അശ്ലീല വെബ്‌സസൈറ്റുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും.പോണ്‍സൈറ്റ് ബ്ലോക്കിങ്ങ് ഫലപ്രദമാകുവിധം തങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ വെബ്‌സൈറ്റ് ദാതാക്കളോട് ആവശ്യപ്പെടുന്നത്.


ബോംബെ ഹൈക്കോടതി രൂപീകരിച്ച സാങ്കേതിക വിദഗ്ദ്ധ ടീം പറയുന്നത് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. കാരണം “എന്താണ് പോണോഗ്രാഫിക്”     എന്ന് നിര്‍വ്വചിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നുള്ളതുകൊണ്ട്.”ഖജുരാഹൊ ക്ഷേത്രങ്ങളിലെ ലൈംഗിക ചിത്രങ്ങള്‍ കാണിക്കുന്ന നാഷണല്‍ ജ്യോഗ്രഫിയുടെ സൈറ്റ് കാണാന്‍ പ്രായപൂര്‍ത്തിയാകാത്തവരെ അനുവദിക്കാറില്ലേ ?”  “ലൈംഗിക വിദ്യാഭ്യാസത്തെയും ആരോഗ്യ വിഷയങ്ങളെയും കുറിച്ച് പറയുന്ന ഈ സൈറ്റ് കാണാന്‍ കുട്ടികളെ അനുവദിക്കാമോ? അല്ലെങ്കില്‍ ഇതെല്ലാം യോജ്യമല്ലെന്നാണോ?” ഈ വിദഗ്ദ്ധ ടീം ചോദിക്കുന്നത്.


എന്താണ് പോണ്‍ !!!

നേരത്തെ വാദിക്കാന്‍ ശ്രമിച്ചത് പോലെ പോണ്‍ ചിത്രങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുക എന്നുള്ളത് വിഷമകരമായ കാര്യമാമാണെന്ന സൈബര്‍ റെഗുലേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ നിഗമനം സുപ്രീം കോടതിയെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

“രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യത്തെയും ഇന്ത്യന്‍ സമൂഹത്തിന്റെ വികാരത്തെയും ബഹുമാനിച്ച് സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് സെന്‍സര്‍ഷിപ്പ് സാധ്യമാക്കുക എന്നുള്ളതാണ് ഈ പശ്ചാത്തലത്തില്‍ ഏറ്റവും വലിയ കാര്യം.” എന്നാണ് ടെലിക്കോം മന്ത്രി അറിയിച്ചത്.

അശ്ലീല സാഹിത്യം പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും ഇന്ത്യയില്‍ നിയമ വിരുദ്ധമാണ്. കാമവികാരജനകമായതും അശ്ലീല താല്‍പര്യമുണ്ടാക്കുന്നതും കുറ്റവാസനയുള്ളവരെ അശ്ലീലം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമായ വസ്തുക്കള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 67 ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇത് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്.

ഇത് അസാധ്യമായതിനാല്‍ തന്നെ ഇത്തരം സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ വളരെ അപൂര്‍വമായി മാത്രമേ വലിയ ശ്രമങ്ങള്‍ നടത്താറുള്ളു. 2001ല്‍ ബോംബെ ഹൈക്കോടതി രൂപീകരിച്ച സാങ്കേതിക വിദഗ്ദ്ധ ടീം പറയുന്നത് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ്. കാരണം “എന്താണ് പോണോഗ്രാഫിക്”     എന്ന് നിര്‍വ്വചിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നുള്ളതുകൊണ്ട്.

“ഖജുരാഹൊ ക്ഷേത്രങ്ങളിലെ ലൈംഗിക ചിത്രങ്ങള്‍ കാണിക്കുന്ന നാഷണല്‍ ജ്യോഗ്രഫിയുടെ സൈറ്റ് കാണാന്‍ പ്രായപൂര്‍ത്തിയാകാത്തവരെ അനുവദിക്കാറില്ലേ ?”  “ലൈംഗിക വിദ്യാഭ്യാസത്തെയും ആരോഗ്യ വിഷയങ്ങളെയും കുറിച്ച് പറയുന്ന ഈ സൈറ്റ് കാണാന്‍ കുട്ടികളെ അനുവദിക്കാമോ? അല്ലെങ്കില്‍ ഇതെല്ലാം യോജ്യമല്ലെന്നാണോ?” ഈ വിദഗ്ദ്ധ ടീം ചോദിക്കുന്നത്.


“പോര്‍ണോഗ്രാഫി ലഭ്യത ബലാത്സംഗം സംഭവങ്ങളില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്  എന്നാണ് അമേരിക്കിലെ പോണോഗ്രാഫി ഉപഭോഗവും ബലാത്സംഗവുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ അവ തമ്മില്‍ ഒരു സ്വാഭാവിക ബന്ധമുണ്ട് എന്ന് പറയുന്നതിനെ ഈ വിവരങ്ങള്‍ റദ്ദാക്കുന്നുണ്ട്. എന്നാലതേസമയം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന തെളിവുകള്‍ വെച്ച് നോക്കുകയാണെങ്കില്‍ പോണോഗ്രാഫിയുടെ ലഭ്യതയിലെ വര്‍ദ്ധന ബലാത്സംഗക്കേസുകളില്‍ കുറവുണ്ടാക്കിയിട്ടുണ്ട് എന്നാണ്.”


അടുത്തപേജില്‍ തുടരുന്നു

പോണ്‍ ചിത്രങ്ങള്‍ ബലാല്‍സംഗത്തിന് കാരണമാകുന്നുണ്ടോ ?

മര്യാദയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും മാത്രമല്ലാതെയുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച നോട്ടീസിനെ പൊതു താല്‍പര്യ ഹര്‍ജി അംഗീകരിക്കുന്നു. 2013 ഡിസംബറിലെ കൂട്ടബലാല്‍സംഗത്തിന് പോണ്‍ ചിത്രങ്ങള്‍ കാരണമായിട്ടുണ്ടെന്നും ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിക്കാന്‍ ഇതുമതിയെന്നുമാണ് നോട്ടീസ് പറയുന്നത്.

“കുറ്റവാളികളുടെ മനോവികാരം അശ്ലീലം നിറഞ്ഞതാണ്.  സെക്ഷ്വല്‍ ആനന്ദത്തിലൂടെ മാത്രമല്ല മേധാവിത്വത്തിലൂടെയും നിയന്തണത്തിലൂടെയും, ശക്തിയിലൂടെയും ലഭിക്കുന്ന സന്തോഷത്തിലൂടെ കുറ്റവാളികള്‍ക്ക് സംതൃപ്തി ലഭിക്കുന്നുണ്ട്” എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇതിന് പിന്‍ബലമേകുന്ന ഒരു തെളിവും നിലവിലില്ല. ഇവിടെ നടക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പോണ്‍ ചിത്രങ്ങള്‍ കാണുന്നത് കാരണമാണെന്ന് മാധ്യമങ്ങള്‍ നിരന്തരം പറയുന്നതിനാല്‍ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്.  പോണ്‍ചിത്രങ്ങളും ബലാത്സംഗങ്ങളും തമ്മില്‍ വിപരീത ബന്ധമാണുള്ളതെന്നാണ് മിക്ക ഗവേഷണങ്ങളും എത്തിച്ചേരുന്ന നിഗമനം. അതായത് പോണ്‍ കൂടുതല്‍ കാണുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറക്കുമെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്.

“പോര്‍ണോഗ്രാഫി ലഭ്യത ബലാത്സംഗം സംഭവങ്ങളില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്  എന്നാണ് അമേരിക്കിലെ പോണോഗ്രാഫി ഉപഭോഗവും ബലാത്സംഗവുമായി ബന്ധപ്പെട്ട ലഭ്യമായ വിവരങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ അവ തമ്മില്‍ ഒരു സ്വാഭാവിക ബന്ധമുണ്ട് എന്ന് പറയുന്നതിനെ ഈ വിവരങ്ങള്‍ റദ്ദാക്കുന്നുണ്ട്. എന്നാലതേസമയം ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ നല്‍കുന്ന തെളിവുകള്‍ വെച്ച് നോക്കുകയാണെങ്കില്‍ പോണോഗ്രാഫിയുടെ ലഭ്യതയിലെ വര്‍ദ്ധന ബലാത്സംഗക്കേസുകളില്‍ കുറവുണ്ടാക്കിയിട്ടുണ്ട് എന്നാണ്.” ; സൊക്കോളജി ആന്റ് ക്രിമിനല്‍ ജസ്റ്റിസ് പ്രഫസറായ ക്രിസ്റ്റഫര്‍ ഫെര്‍ഗുസണും റിച്ചാര്‍ഡ് ഹാര്‍ട്ട്‌ലിയും പറയുന്നു.

എന്നിരുന്നാല്‍ തന്നെയും പോര്‍ണോഗ്രാഫി വര്‍ദ്ധനവ് ബലാത്സംഗത്തില്‍ കുറവുണ്ടാക്കുമെന്ന സിദ്ധാന്തം ഒരു യാദൃശ്ചികതമാത്രമായിരിക്കാം. കുറ്റകൃത്യങ്ങളില്‍ മൊത്തം കുറവുവന്നിട്ടുണ്ട് എന്നതിന്റെ ഭാഗം മാത്രമായിരിക്കാമിത്. അതുകൊണ്ട് തന്നെ പോണോഗ്രാഫി ലൈംഗിക കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവുണ്ടാക്കും എന്ന സിദ്ധാന്തത്തിന് സമം തന്നെയാണ് ഇതും. ഈ മേഖലയിലുള്ള മിക്ക ഗവേഷണവും സമാനമായ നിഗമനമാണ് മല്‍കുന്നത്. ഇവ രണ്ടും തമ്മില്‍ പരസ്പരബന്ധമുണ്ട് എന്ന് തെളിവുകളധികമില്ല എന്ന നിഗമനം.


“ദോഷകരമായ കണ്ടെന്റുകള്‍” എന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നവ ഉള്ളടങ്ങിയിട്ടുള്ള വെബ്‌സൈറ്റുകള്‍ പൂട്ടിക്കെട്ടുന്നതിന് പോണ്‍ ബ്ലോക്ക് ചെയ്യുന്ന ഒരു ഫില്‍റ്റെറിങ് സംവിധാനം നടപ്പാക്കിയിരിക്കുകയാണ് എന്നാണിതര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റവും മത്സരാധിഷ്ഠിതമായ അസഹ്ഷ്ണുതയും ഏറിവരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ “ദോഷകരം” എന്നുള്ളത് എന്തുമാവാം.


സെന്‍സര്‍ഷിപ്പ് ചെരിവ് താഴോട്ട്

ഈ നീക്കത്തിന്റെ അടിസ്ഥാനമെന്നത് വളരെയധികം പ്രശ്‌നസങ്കീര്‍ണം മാത്രമല്ല ഇത് മറ്റ് വലിയ അപകടങ്ങളിലേയ്ക്ക് വാതില്‍ മലര്‍ക്കെ തുറക്കുന്നതിനു തുല്യമാണ്. അതില്‍ തന്നെ മുഖ്യമായിട്ടുള്ളത് ആര്‍ത്തിക്കാരായ ഒരു രാഷ്ട്രീയ വിഭാഗമായിരിക്കും ഈ സെന്‍സര്‍ഷിപ്പിന്റെ ഫലമനുഭവിക്കുക എന്നതാണ്.

പോണോഗ്രാഫി വിഷയത്തിവല്‍ മാത്രം ചര്‍ച്ചകളെ കേന്ദ്രീകരിക്കാനുള്ള തീരുമാനം പിന്നീട് വഴിതെറ്റി “സാമുദായിക സമാധാനത്തെ തകര്‍ക്കുന്നതിനുള്ള സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം” എന്ന വിഷയത്തിലെത്തിച്ചേരുകയായിരുന്നു എന്ന് മീഡിയനാമ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ വിഷയത്തിലിടപെട്ട് സോഷ്യല്‍ മീഡിയയുടെ “ദുരുപയോഗം തടയാനുള്ള നടപടികള്‍” സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോട് ടെലിക്കോം മന്ത്രി ആഹ്വാനം ചെയ്തു എന്നാണ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് വ്യക്തമാക്കുന്നത്.

“ദോഷകരമായ കണ്ടെന്റുകള്‍” എന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നവ ഉള്ളടങ്ങിയിട്ടുള്ള വെബ്‌സൈറ്റുകള്‍ പൂട്ടിക്കെട്ടുന്നതിന് പോണ്‍ ബ്ലോക്ക് ചെയ്യുന്ന ഒരു ഫില്‍റ്റെറിങ് സംവിധാനം നടപ്പാക്കിയിരിക്കുകയാണ് എന്നാണിതര്‍ത്ഥമാക്കുന്നത്.

ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റവും മത്സരാധിഷ്ഠിതമായ അസഹ്ഷ്ണുതയും ഏറിവരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ “ദോഷകരം” എന്നുള്ളത് എന്തുമാവാം.

എന്തിനാണ് ഈ വെബ്‌സൈറ്റുകള്‍ നിരോധിച്ചിരിക്കുന്നത് എന്ന് വിശദീകരണം നല്‍കാന്‍ അധികാരികള്‍ ഒട്ടും തയ്യാറല്ലാത്ത സ്ഥിതിക്ക് സര്‍ക്കാര്‍ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന ഒരു കാര്യത്തിന്‍മേല്‍ മാത്രമേ സൈറ്റ് ഉടമസ്ഥര്‍ക്ക് കേസ് നടത്താന്‍ സാധിക്കുകയുള്ളു.

സര്‍ക്കാരിന്റെ ഈ നടപടികളുമായി ഒത്തു നോക്കുമ്പോള്‍ ജീന്‍സും നൂഡില്‍സും നിരോധിക്കാന്‍ മുറവിളികൂട്ടുന്നവര്‍ കുറേക്കൂടി സഹിഷ്ണുതയുള്ളവരാണെന്ന് പറയേണ്ടിവരും.

കടപ്പാട്: ക്വാര്‍ട്‌സ്‌


കൂടുതല്‍ വായനയ്ക്ക് :

രതി നിറഞ്ഞൊഴുകുന്ന ശില്‍പ്പങ്ങള്‍ : ക്ഷേത്ര രതിശില്‍പങ്ങളുടെ ആല്‍ബം  (1st November 2014)
പോണ്‍ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഞെട്ടിക്കുന്ന വിവരങ്ങള്‍ (ഗ്രാഫിക് ചിത്രീകരണം)  (1st July 2015)
ലൈംഗികതയുടെ ബദല്‍ മാര്‍ഗങ്ങളന്വേഷിച്ച് ഫെമിനിസ്റ്റ് പോണ്‍  (3rd June 2015)

We use cookies to give you the best possible experience. Learn more