ലാഹോര്‍: കിഴക്കന്‍ ലാഹോറില്‍ ബുധനാഴ്ച വൈകീട്ട് ഷിയ വിഭാഗക്കാരുടെ വിശ്വാസയാത്രയ്ക്കു നേരെയുണ്ടായ മൂന്ന് ബോംബാക്രമണത്തില്‍ 35 പേര്‍കൊല്ലപ്പെട്ടു. 180 പേര്‍ക്ക് പരിക്കേറ്റു. തെഹ്രികേ താലിബാന് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
കറാച്ചിയില്‍ വിശ്വസയാത്രക്കിടയില് തോക്കുധാരി വെടിവച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു.
കര്‍ബല ഗമെയ് ഇമാംബര്‍ഗയിലാണ് 6.45ന് അത്രശക്തമല്ലാത്ത ആദ്യത്തെ സ്ഫോടനമുണ്ടായത്. ആയിരക്കണക്കിന് ഷിയ വിഭാഗക്കാരയ ഭക്തജനങ്ങള്‍ പ്രാര്‍ഥനയ്ക്കായ് എത്തിയിരുന്നു. അരമണിക്കൂറിനുള്ളില്‍ ഭട്ടിചൗക്കില് ശക്തിയോടെ അടുത്ത ബോംബും പൊട്ടിയതോടെ ജനങ്ങള്‍ ഭയചകിതരായി ചിതറിയോടി. സംഭവത്തില്‍ 35 പേര്‍കൊല്ലപ്പെട്ടു ഏകദേശം 180 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് പോലിസ് വ്യക്തമാക്കി.