| Monday, 25th December 2017, 12:09 pm

'വിമാനം മേലെ മേലെ നല്ല നല്ല ഉയരങ്ങളിലേക്ക് പറക്കട്ടെ'; വിമാനത്തിനൊപ്പം ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സി.കെ വിനീതും, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൃഥിരാജ് സിനിനിമയായ വിമാനം സിനിമയെയും അണിയറപ്രവര്‍ത്തകരേയും അഭിനന്ദിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സി.കെ വിനീത്. വിമാനം കഥക്ക് ആസ്പദമായ സജി എന്ന ആളെ സഹായിക്കാന്‍ സിനിമാ ടീം കാണിച്ച മനസ്സിനെ അഭിനന്ദിച്ചാണ് മലയാളികളുടെ താരം വീഡിയോയിലൂടെ എത്തിയത്.

പൃഥിരാജ് തന്നെയാണ് തന്റെ ഒഫീഷ്യല്‍ പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഞാനും ഇതിന്റെ ഭാഗമാകുമെന്നും വൈകുന്നേരത്തെ സിനിമ കാണുമെന്നും സി.കെ പറയുന്നു. എല്ലാവരും ഇതില്‍ പങ്കാളികളാകണമെന്നും അവരുടെ നല്ല മനസ്സിന്റെ ഭാഗമാകാന്‍ നിങ്ങളും ശ്രമിക്കണമെന്നും സൂപ്പര്‍ താരം പറയുന്നു.

“വിമാനം മേലെ മേലെ നല്ല നല്ല ഉയരങ്ങളിലേക്ക് പറക്കട്ടെ എന്ന് നമുക്കെല്ലാവര്‍ക്കും ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യാം” എന്ന് പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more