വിജയ്‌ക്കൊപ്പം തമിഴ് സിനിമ ഭരിക്കുമെന്ന് പലരും വിലയിരുത്തിയിരുന്ന വലിയ ആരാധക പിന്തുണയുള്ള താരമായിരുന്നു സൂര്യ. എന്നാല്‍ നീണ്ട പതിമൂന്ന് വര്‍ഷമായി ഒരു തിയേറ്റര്‍ വിജയം പോലുമില്ലാതെ താരം ബുദ്ധിമുട്ടുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. വിജയ് കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തതോടെ ശക്തമായ ഒരു തിരിച്ചുവരവ് നടത്തേണ്ടത് താരത്തിന്റെ ആവശ്യമായി മാറുകയായിരുന്നു.
ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടുകൊണ്ടായിരുന്നു ആര്‍.ജെ ബാലാജിയുടെ സംവിധാനത്തില്‍ സൂര്യ നായകനായ കറുപ്പ് കഴിഞ്ഞ മാസം തിയേറ്ററുകളിലേക്കെത്തിയത്. എല്ലാ വിമര്‍ശനങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഗംഭീര തിരിച്ചുവരവായിരുന്നു താരം ചിത്രത്തിലൂടെ കാഴ്ചവെച്ചത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം 300 കോടിയും പിന്നിട്ട് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
കറുപ്പ് . Photo: Prime Video
തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിട്ടും കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്നാണ് ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വലിയ ഹൈപ്പ് കറുപ്പിന് ലഭിച്ചിട്ടും അര്‍ജുന്‍ നായകനായ ബ്ലാസ്റ്റ് കറുപ്പിന്റെ കേരള കളക്ഷനെ മറികടന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. ഒരു മാസം കൊണ്ട് കറുപ്പ് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും നേടിയ കളക്ഷനെ വെറും 18 ദിവസത്തെ പ്രദര്‍ശനം കൊണ്ട് ബ്ലാസ്റ്റ് മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സൂര്യ ചിത്രം തിയേറ്ററുകളില്‍ നിന്നും 13.88 കോടി സ്വന്തമാക്കിയപ്പോള്‍ ഹൈ വോള്‍ട്ട് ആക്ഷന്‍ ചിത്രമായ ബ്ലാസ്റ്റ് ഇതോനോടകം 14.14 കോടിയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. യാതൊരു ഹൈപ്പുമില്ലാതെ തിയേറ്ററുകളില്ലെത്തിയ ബ്ലാസ്റ്റ് കണ്ടിറങ്ങിയവരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തുകയും കളക്ഷനില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുകയുമായിരുന്നു. അര്‍ജുനൊപ്പം അഭിരാമിയുടെയും പ്രീതി മുകുന്ദന്റെയും കിടിലന്‍ ആക്ഷന്‍ സ്വീകന്‍സുകള്‍ കൂടെ ചേര്‍ന്നപ്പോള്‍ മികച്ച അനുഭവമായി ചിത്രം മാറുകയായിരുന്നു.
ബ്ലാസ്റ്റ്. Photo: District
ഇതോടെ സൂര്യയല്ല കേരളത്തില്‍ തിരിച്ചെത്തിയതെന്നും കളക്ഷന്‍ വെച്ച് നോക്കുകയാണെങ്കില്‍ അര്‍ജുനാണ് കേരളത്തിലെ തിയേറ്ററുകളെ നിറച്ചതെന്നും പറയുകയാണ് സിനിമാ പേജുകള്‍. എന്നാല്‍ വരാനിരിക്കുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ജിത്തു മാധവന്‍ ചിത്രം സൂര്യ47ഉം കാര്യങ്ങള്‍ മാറ്റിമറിച്ചേക്കാമെന്ന പ്രതീക്ഷയും പലരും പങ്കുവെച്ചു.
Content Highlight: Blast surpasses Karuppu collection in Kerala box office in Just 18 days