| Friday, 26th June 2015, 5:12 pm

കുവൈത്തില്‍ ഷിയാ പള്ളിയില്‍ സ്‌ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ തലസ്ഥാനത്തെ അല്‍ സവാബിര്‍ മേഖലയിലുള്ള ഇമാം സിദ്ദീഖി പള്ളിയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തില്‍ എട്ട് പേര്‍ മരണപ്പെട്ടതായാണ് സൂചന.

പുറത്ത് വന്ന ചാനല്‍ ദൃശ്യങ്ങളില്‍ മുതദേഹങ്ങളും പള്ളിയുടെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളാണുള്ളത്. മരണസംഖ്യ ഇനിയും കൂടിയേക്കാം.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ സൗദിയിലെ ദമാം, ഖാതിഫ് എന്നിവിടങ്ങളിലെ പള്ളികളില്‍ ഭീകരവാദ സംഘടനയായ ഇസിസ് ഭീകരാക്രമണം നടത്തിയിരുന്നു. അടുത്തടുത്ത വെള്ളിയാഴ്ചകളിലാണ് സ്‌ഫോടനം നടന്നിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more