| Tuesday, 19th January 2016, 11:41 am

ബ്ലാക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ പ്രൈവ് ജനുവരി 28 ന് ഇന്ത്യന്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കനേഡിയന്‍ നിര്‍മാതാക്കളായ ബ്ലാക്‌ബെറി തങ്ങളുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണായ പ്രൈവ് ജനുവരി 28 ന് ഇന്ത്യന്‍ വിപണിയിലെത്തിക്കും.

ബ്ലാക്‌ബെറിയുടെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലേക്കുള്ള കടന്നുകയറ്റം കമ്പനിയെ കൂടുതല്‍ പോപ്പുലറാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷിതമായ സ്മാര്‍ട്‌ഫോണ്‍ എന്ന ഗണത്തില്‍പ്പെടുത്തിയാണ് ബ്ലാക്‌ബെറി പ്രൈവ് ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ഈ വര്‍ഷം തന്നെ പുതിയ ഒരു മോഡല്‍ കൂടി അവതരിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

47,000 രൂപയാണ് യു.എസ് വിപണിയില്‍ ഫോണിന്റെ വില. ഇന്ത്യയിലും വില ഏതാണ്ട് സമാനമായിരിക്കും. 5.4 ഇഞ്ചാണ് ഡിസ്‌പ്ലേ. 1.8 GHz ഹെക്‌സാ കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

3 ജിബിയാണ് റാം. 32 ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ട്. 18 എം.പിയാണ് പിന്‍വശത്തെ ക്യാമറ. 2 എം.പി സെല്‍ഫി ക്യാമറയുമുണ്ട്.

We use cookies to give you the best possible experience. Learn more