| Sunday, 29th June 2014, 5:42 pm

സവിശേഷതകളുമായി ബ്ലാക്‌ബെറി ടച്ച് സ്‌ക്രീന്‍ ഫോണ്‍ സെഡ് 3

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കനേഡിയന്‍ കമ്പനിയായ ബ്ലാക്‌ബെറിയുടെ പൂര്‍ണമായും ടച്ച്‌സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ സെഡ് 3 ഇന്ത്യന്‍ വിപണിയിലെത്തി.  പ്രമുഖ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ തായ്‌വാനിലെ ഫോക്‌സ്‌കോണിന്റെ പങ്കാളിത്തത്തോടെ ബ്ലാക്‌ബെറി ഇറക്കുന്ന ആദ്യ ഫോണാണ് സെഡ് 3.

പുതിയ ബ്ലാക്ക്ബറി 10 ഓപ്പറേറ്റിങ് സിറ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 ഡ്യുവല്‍കോര്‍ പ്രൊസസറാണ് സെഡ്3  യ്ക്ക് കരുത്തേകുന്നത്. 1.5 ജിബി റാം, 5 എംപി ക്യാമറ, 1.1 മെഗാപിക്‌സല്‍ മുന്‍ക്യാമറ, രാജ്യത്തെ സ്ഥലങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന “ബ്ലാക്ക്‌ബെറി മാപ്‌സ്” സേവനം എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ബ്ലാക്‌ബെറി പ്രയോറിറ്റി ഹബ്, ബിബിഎം മെസേജിങ് എന്നിവ സെഡ്3യിലുണ്ട്. ഉയര്‍ന്ന ബാറ്ററി ശേഷിയും ഫോണിന്റെ സവിശേഷതയാണെന്നു ബ്ലാക്ക്‌ബെറി ഇന്ത്യാ മാനേജിങ് ഡയറക്ടര്‍ സുനില്‍ ലാല്‍വാനി പറഞ്ഞു. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് 15,990 രൂപയാണ് വില. ജൂലായ് രണ്ടുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പന ആരംഭിക്കും.

We use cookies to give you the best possible experience. Learn more