ബാംഗ്ലൂര്‍: ബ്ലാക്ക് ബെറിയുടേയും സ്മാര്‍ട്ട് ഫോണുകളുടേയും വില്‍പ്പന ജപ്പാനില്‍ നിര്‍ത്തുന്നു. ബ്ലാക്ക് ബെറിയുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ജപ്പാന്‍ ഭാഷയുമായി മാറ്റുമ്പോഴുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ബ്ലാക്ക്‌ബെറിയുടെ വില്‍പ്പന നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചതെന്ന് ജപ്പാനിലെ നിക്കി ബിസിനസ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു.[]
കഴിഞ്ഞ ദിവസം ജപ്പാനിലെ വിപണിയില്‍ ബ്ലാക്ക്‌ബെറിയുടെ ഓഹരിഅഞ്ചുശതമാനത്തില്‍ നിന്നും 0.3 ശതമാനമായി ചുരുങ്ങിയിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് ബ്ലാക്ക്‌ബെറി പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയത്. അന്നാണ് കമ്പനിയുടെ പേര് റിസേര്‍ച്ച് ഇന്‍ മോഷന്‍ എന്നത് മാറ്റി ബ്ലാക്ക്‌ബെറി എന്നാക്കിയിരുന്നു. ബ്ലാക്ക്‌ബെറിയുടെ വില്‍പ്പന നിര്‍ത്തി വെക്കാനുള്ള തീരുമാനത്തില്‍ ജപ്പാനിലെ നിലവിലെ ഉപഭോക്താക്കള്‍ക്ക് ആശങ്കയുണ്ട്്.
എന്നാല്‍ ഇതിനോട് ബ്ലാക്ക്‌ബെറി ഔദ്യോഗികമായി പ്രതികരിച്ചില്ല. എന്നാല്‍ നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും ഇപ്പോഴത്തെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും നിക്കി പത്രം പറയുന്നു.