[]ന്യൂദല്‍ഹി: ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡല്‍ ഫോണായ ബ്ലാക്ക്‌ബെറി ക്യു10 ജൂണ്‍ 6ന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകും.
ജൂലൈ മധ്യത്തോടെ ക്യു10 ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ ബ്ലാക്ക്‌ബെറി അറിയിച്ചിരുന്നത്. ഇതിന് പുറമെ മെയ് ആദ്യ വാരത്തില്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ സ്‌നാപ്പ്ഡീല്‍ ബ്ലാക്ക്‌ബെറി 10ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിക്കുകയും ചെയ്തിരുന്നു.[]
3.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ക്യുവര്‍ട്ടി കീബോര്‍ഡ്, 8 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, വൈഫൈ, 4ജി, എന്‍.എഫ്.സി, 2 ജി.ബി റാം, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 2100 എം.എ.എച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാനപ്പെട്ട സാങ്കേതിക വിവരങ്ങള്‍. 280,00-30,000 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാസം കാനഡയിലും യു.കെയിലും എത്തിയ ബ്ലാക്ക്‌ബെറി 10ന് മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിച്ചതെന്ന് കമ്പനി അവകാശപ്പെട്ടു. ബ്ലാക്ക്‌ബെറി പുതുതായി അവരിപ്പിച്ച ബ്ലാക്ക്‌ബെറി 10 ഒ.എസുമായി എത്തുന്ന രണ്ടാമത്തെ മോഡലാണ് ക്യു 10.
നേരത്തെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഇസഡ് 10 ഈ വര്‍ഷമാദ്യത്തില്‍ വിപണിയില്‍ സജീവമായിരുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇസഡ് 10ന്റെ വില 43,490 രൂപയാണ്.