| Thursday, 25th September 2014, 12:28 pm

ബാക്ക്‌ബെറി പാസ്‌പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ടൊറന്റോ: ബ്ലാക്ക്‌ബെറിയുടെ പാസ്‌പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ടൊറന്റോ, ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയത്.

പാസ്‌പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണിന്റെ വില ഈയാഴ്ചയാദ്യം ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ജെന്‍ പ്രഖ്യാപിച്ചിരുന്നു. 599 ഡോളര്‍ (ഏകദേശം 36,500രൂപ)യാണ് വില.

ഫോണ്‍ പുറത്തിയിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ, യു.എസ് എന്നീ രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഷോപ്പ് ബ്ലാക്ക് ബെറി.കോമിലൂടെ ലഭ്യമാകും.

ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും തങ്ങളുടെ വിതരണക്കാരിലൂടെ 30 രാഷ്ട്രങ്ങളില്‍ കൂടി ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടുകൂടിയേ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകൂ.

ബ്ലാക്ക്‌ബെറിയുടെ 10.3 ഒ.എസ് ഓണ്‍ബോര്‍ഡോടുകൂടിയാണ് ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട് വരുന്നത്. ബ്ലാക്ക്‌ബെറി 10.3 ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡിന് വേണ്ടിയുള്ള ആമസോണ്‍ ആപ്‌സ്റ്റോര്‍ ഉപയോഗിക്കാന്‍ സാധിക്കുകയും അതുവഴി 240,000 ആപ്പ്‌സ് ലഭ്യമാകുകയും ചെയ്യും.

4.5 ഇഞ്ച് വലുപ്പമുള്ള ഈ സ്മാര്‍ട്ട്‌ഫോണിന് 1440×1440 പിക്‌സല്‍ റസല്യൂഷനുള്ള ഐ.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലെയുണ്ട്. മൂന്ന് ലൈനുള്ള കീബോഡിനൊപ്പം ടച്ച് സെന്‍സിറ്റിവിറ്റിയുമുണ്ട്. കൂടാതെ കാണുന്ന പേജിനനുസരിച്ച് കൂടുതല്‍ ലൈനുകളുള്ള കീബോര്‍ഡ് സ്‌ക്രീനില്‍ വരും.

2.2ജിഗ ഹെട്‌സ് ഗ്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 801 പ്രൊസസ്സറാണ് ഇതിലുള്ളത്. 32ജിബി റാമിനൊപ്പം 128ജിബി എക്പാന്റബിള്‍ സ്റ്റോറേജ് സൗകര്യവുമുണ്ട്. 13 മെഗാപിക്‌സല്‍ ഒ.ഐ.എസ് ക്യാമറയും 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. 30 മണിക്കൂര്‍ ബാറ്ററി ലൈഫും ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

We use cookies to give you the best possible experience. Learn more