[] ഫ്രാന്‍ഫര്‍ട്ട്: ബ്ലാക്‌ബെറി തങ്ങളുടെ തന്ത്രപരതക്ക് ചേരുന്നതല്ലെന്ന് ജര്‍മന്‍ ബിസിനസ് ഗ്രൂപ്പ് ആയ എസ്.എ.പി . ബ്ലാക്‌ബെറിയെപ്പോലെ ആധികള്‍ നേരിടുന്നൊരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെ ക്ഷണിക്കാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
മൊബൈലിന്റെ എല്ലാ സൊല്യൂഷന്‍സും തങ്ങള്‍ നല്‍കുന്നുണ്ടെന്നും അവിടെ ഇനി ഒരു ഒഴിവും നികത്താനില്ലെന്നും എസ്.എ.പിയുടെ വക്താക്കള്‍ പറഞ്ഞു.
സ്മാര്‍ട്ട്‌ഫോണ്‍രംഗത്തെ ഒരു കാലത്തെ അധിപന്‍മാരായിരുന്നു കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നബ്ലാക്‌ബെറി.
എന്നാല്‍ ആപ്പിളിന്റെ ഐ ഫോണുകളും ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും ഉപയോഗിച്ചുള്ള ഡിവൈസസും വന്നതോടെ ബ്ലാക്‌ബെറിയുടെ സിംഹാസനം നഷ്ടപ്പെടുകയാണുണ്ടായത്. എങ്കില്‍പ്പോലും ഇപ്പോഴും ബ്ലാക്‌ബെറിയോടുള്ള താല്‍പ്പര്യത്തില്‍ കാര്യമാത്രമായ കുറവൊന്നും വന്നിട്ടില്ല.