[]ന്യൂദല്‍ഹി: പോഷേ ഡിസൈനുമായി ബ്ലാക്‌ബെറിയുടെ ഇസെഡ് 10 സ്മാര്‍ട്‌ഫോണ്‍. ബ്ലാക്‌ബെറി 10.2 ഒ.എസ് ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 2400 ഡോളറാണ് പുതിയ മോഡലിന്റെ വില.
സാറ്റിന്‍ ഫിനിഷ്ഡ് ഫ്രേം ആണ് സ്മാര്‍ടിനുള്ളത്. ഇറ്റാലിയന്‍ ലെതര്‍ ബാക്ക് ഡോറുള്ള സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയുടെ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.
നവംബര്‍ 21ന് ലണ്ടനില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ എത്തും. 4.2 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേ, 8 മെഗാപിക്‌സല്‍ ക്യാമറ, 64 ജിബി മെമ്മറി, എ്ന്നിവയാണ് ഇതിലുള്ളത്.