സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളില്‍ ബ്ലാക്ക്‌ബെറിയുടെ സ്വന്തം ഓപറേറ്റിങ് സിസ്റ്റത്തിന് സ്വീകാര്യകത ലഭിക്കാത്തതാണ് ഇത്തരം ഒരു തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്. 2014 കമ്പനിയുടെ ഓഹരിവിപണി .4 ശതമാനമായി കുറഞ്ഞിരുന്നു.
അതേസമയം റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ബ്ലാക്ക്‌ബെറി അതികൃതര്‍ തയ്യാറായില്ല. എന്നാല്‍ ഏറെ സുരക്ഷിതത്വും കാര്യക്ഷമതയുമുള്ള ബ്ലാക്ക്‌ബെറി 10 ഓപ്പറേറ്റിങ് സിസ്റ്റവുമായി തന്നെ തങ്ങള്‍ മുന്നോട്ട് പോവുമെന്നാണ് ബ്ലാക്ക്‌ബെറിയുടെ ഒരു ഇമെയില്‍ സന്ദേശം സൂചിപ്പിക്കുന്നത്. ഗൂഗിളും ഈ വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ് ഗാലക്‌സി എസ്6 എഡ്ജിന് സമാനമായ കര്‍വ്ഡ് ഡിസിപ്ലേയുള്ള സ്മാര്‍ട്‌ഫോണും സ്ലൈഡ് ഔട്ട് കീബോര്‍ഡും ബ്ലാക്ക്‌ബെറി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണോ ഇത് എന്ന് വ്യക്തമല്ല. തങ്ങളുടെ സ്വന്തം ശൈലിയിലുള്ള ഫിസിക്കല്‍ കീബോര്‍ഡിനു പകരം ഒരു ഫുള്‍ ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട് ഫോണും ബ്ലാക്ക്‌ബെറി അവതരിപ്പിച്ചിരുന്നു.
എന്തൊക്കെയായാലും വിപണയില്‍ വര്‍ധിച്ചുവരുന്ന മത്സരത്തില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി ലാഭകരമായ സോഫ്്റ്റവെയറുകളിലേക്കും സേവനങ്ങളിലേക്കും ശ്രദ്ധ ചെലുത്താനുള്ള ശ്രമങ്ങള്‍ ബ്ലാക്ക്‌ബെറിയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്.