| Wednesday, 25th September 2013, 10:31 pm

ബ്ലാക്ക് ബെറി സെഡ്10ന്റെ വില 13,500 രൂപ കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന കനേഡിയന്‍ കമ്പനി ബ്ലാക്ക് ബെറി തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലായ സെഡ് 10ന്റെ വില ഗണ്യമായി കുറച്ചു. സെഡ് 10ന്റെ വിലയില്‍ ഒരറ്റയടിക്ക് 13,500 രൂപയുടെ കുറവാണ് കമ്പനി വരുത്തിയത്.

43, 490 രൂപ വിലയുണ്ടായിരുന്ന ഫോണിന്റെ പുതിയ വില ഇന്ത്യയില്‍ 29, 990രൂപയാണ്. ഉത്സവ സീസണിനെ മുന്‍ നിര്‍ത്തിയാണ് വിലകുറവ് എന്നാണ് കമ്പനിയുടെ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ലാല്‍വാനി പറഞ്ഞത്.

4.2 ഇഞ്ച് ഫുള്‍ എച്ച്ഡി ടച്ച് സ്‌ക്രീനാണ് സെഡ് 10ന്റേത്. 1.5 ഗിഗാഹെട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ , രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി എന്നിവ പ്രധാന സാങ്കേതിക വിവരങ്ങള്‍ .

32 ജിബി വരെ ശേഷിയുള്ള മെമ്മറി കാര്‍ഡ് പിന്തുണയുണ്ട്. എല്‍ഇഡി ഫ്‌ലാഷോടുകൂടിയ എട്ടു മെഗാപിക്‌സല്‍ പ്രധാന ക്യാമറയും രണ്ടു മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

ടൂ ജി, ത്രീ ജി , ഫോര്‍ ജി , വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി 2.0 എന്നിവ കണക്ടിവിറ്റി കാര്യങ്ങള്‍ . ബാറ്ററി 312 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും 11 മണിക്കൂര്‍ സംസാര സമയവും നല്‍കും.

സ്മാര്‍ട്ട ഫോണ്‍ വിപണിയിലെ മത്സരത്തില്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും പിന്നിലായിപ്പോയ ബ്ലാക്കിബെറി 45,000ത്തോളം തൊഴിലാളികലെ ഒഴിവാക്കാനൊരുങ്ങുന്നതായി വാര്‍ത്ത വന്നിരുന്നു.

കഴിഞ്ഞ പാദം 312 ലക്ഷം സ്മാര്‍ട്ട ഫോണുകള്‍ വിറ്റഴിഞ്ഞപ്പോള്‍ 37ലക്ഷം മാത്രം ബ്ലാക്ക് ബെറി ഫോണുകളാണ് വിപണിയില്‍ വിറ്റഴിഞ്ഞത്. അതിനിടെ കമ്പനിയുടെ തലപ്പത്തും മാറ്റംവരാനൊരുങ്ങുകയാണ്.

അടുത്ത നവംബറോടെ ബ്ലാക്ക ബെറിയുടെ സാരഥ്യം ഹൈദരാബാദുകാരനായ പ്രേം വാട്‌സെയിലാവും. 470 കോടി യു.എസ് ഡോളര്‍ നല്‍കി  ബ്ലാക്ക ബറി സ്വന്തമാക്കാനുള്ള വാട്‌സെയുടെ ശ്രമം നവംബറോടെ യാഥാര്‍ത്ഥ്യമാവും.

We use cookies to give you the best possible experience. Learn more