[]##ബ്ലാക്‌ബെറി യുടെ പുതിയ മോഡല്‍ ബ്ലാക്‌ബെറി 9720 ഇന്ത്യയില്‍. 15,990 രൂപയാണ് വില.
പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ബ്ലാക്‌ബെറി പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ബി.ബി.എം വോയ്‌സാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.
എഫ്.എം റേഡിയോയും ഫോണിലുണ്ട്. സെപ്റ്റംബര്‍ 14 ഓടെ ഫോണ്‍ വിപണയില്‍ എത്തുമെന്നാണ് അറിയുന്നത്. യുവാക്കളെ ലക്ഷ്യം വെച്ചുള്ളതിനാലാണ് ഫോണിന്റെ വില കുറച്ചതെന്നും അധികൃതര്‍ പറഞ്ഞു.
പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ 7.1 ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, നാവിഗേഷന്‍ എളുപ്പമാക്കുന്ന ട്രാക്ക് പാഡ്, 5 മെഗാപിക്‌സല്‍ ക്യാമറ, എഫ് .എം റേഡിയോ എന്നിവയാണ് സവിശേഷതകള്‍.