| Thursday, 30th July 2015, 11:35 am

കലാമിനെ ആദരിച്ച് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന് ആദരവുമായി ഗൂഗിള്‍. ഹോം പേജില്‍ കറുത്ത റിബണ്‍ മാര്‍ക്കു ചെയ്തുകൊണ്ടാണ് ഗൂഗിള്‍ കലാമിനെ ആദരിച്ചത്.

പ്രമുഖ വ്യക്തിത്വങ്ങളെ അവരുടെ ജന്മദിനത്തിലും ചരമദിനത്തിലും മികച്ച ഡൂഡിലുകള്‍ നല്‍കിയ ഗൂഗിള്‍ ആദരിക്കാറുണ്ട്. കലാമിനും അത്തരം ഒരു ആദരവ് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍.

ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നേടിയ കലാം ഷില്ലോങ്ങില്‍ വെച്ചാണ് അന്തരിച്ചത്. ഐ.ഐ.എമ്മില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ഇപ്പോള്‍ ജന്മനാടായ രാമേശ്വരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ അദ്ദേഹത്തിന് ഉപചാരമര്‍പ്പിക്കാനെത്തിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more