ബ്ലാക്ക്‌ബെറിയുടെ ഏറ്റവും പുതിയ മോഡലായ കീ 2 ഇന്ത്യയില്‍ പുറത്തിറങ്ങി. കഴിഞ്ഞ മാസമായിരുന്നു ഫോണിന്റെ ഔദ്യോഗിക റിലീസ്. ടച്ച് സ്ക്രീനിനൊപ്പം ക്വെര്‍ട്ടി കീബോര്‍ഡുമുണ്ടെന്നതാണ് ഫോണിന്റെ വ്യത്യസ്തത.
ബ്ലാക്ക്‌ബെറി പുറത്തിറക്കുന്ന ആദ്യ ഇരട്ടക്യാമറ ഫോണ്‍ കൂടെയാണ് കീ 2.
ഡിസൈന്‍
ക്വെര്‍ട്ടീ കീബോര്‍ഡ് ഇഷ്ടപെടുന്നവര്‍ക്ക് അനുയോജ്യമായ ഡിസൈന്‍ ആണ് ബ്ലാക്ക്‌ബെറി കീ 2വിന്റേത്. പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് ഫോണിന്റെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഫോണുകളിലുള്ള സ്വിച്ചുകള്‍ക്ക് പുറമേ ഇഷ്ടമുള്ള ഒരു ആപ്പ് തുറക്കാനുള്ള സ്പീഡ് കീയും ബ്ലാക്ക്‌ബെറി കീ2 വിലുണ്ട്.
പ്രത്യേകതകള്‍
ഇരട്ട സിം സംവിധാനമുള്ള ബ്ലാക്ക് ബെറി കീ2വില്‍ ഉള്ളത് ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപറേറ്റിങ്ങ് സിസ്റ്റമാണ്.
4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 64 ബിറ്റിന്റെ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിന് കരുത്ത് പകരുക. നാല് കോറുകളാണ് പ്രോസസറിനുള്ളത്. 6 ജിബി റാം ആണ് കപ്പാസിറ്റി.
മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഫോണിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
ബ്ലൂടൂത്ത് 5, ജി.പി.എസ്, ക്വിക്ക് ചാര്‍ജ്ജിങ്ങ്, 4ജി എന്നിവയാണ് ഫോണിലെ മറ്റ് സൗകര്യങ്ങള്‍
3500 മില്ലി ആമ്പിയറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്
ക്യാമറ
ഇരട്ട ക്യാമറ സംവിധാനം ആണ് ബ്ലാക്ക്‌ബെറി കീ2വിലുള്ളത്. ഇരട്ട എല്‍.ഇ.ഡി ഫ്‌ലാഷുമുണ്ട്. 12 എം.പിയുടെ രണ്ട് ലെന്‍സുകളാണ് ഇരട്ട ക്യാമറ സംവിധാനത്തിലുള്ളത്.
4K വീഡിയോ റെക്കോഡിങ്ങ് സേവനവും ഫോണിലുണ്ട്.
സെല്‍ ഫികള്‍ പകര്‍ത്താനായി 8എം.പിയുടെ മുന്‍ ക്യാമറയാണ് ഫോണില്‍ ഘടിപ്പിച്ചിട്ടുള്ളത്.
ലഭ്യത
ഇന്ത്യയില്‍ ആമസോണ്‍ വഴി ആണ് ബ്ലാക്ക്‌ബെറി ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ജൂലൈ 31 മുതല്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കും. 42,990 രൂപയാണ് ഫോണിന് ബ്ലാക്ക്‌ബെറി ഇട്ടിരിക്കുന്ന വില.