| Sunday, 22nd June 2025, 5:39 pm

നിലമ്പൂരില്‍ ഇടതുപക്ഷം ജയിക്കാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.സ്വരാജ് വിജയിക്കാതിരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകരില്‍ ചിലര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് നിലമ്പൂരിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ചതായുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

ബി.ജെ.പിക്ക് വിജയസാധ്യത ഇല്ലെന്ന് കണ്ട് ചില പ്രവര്‍ത്തകര്‍ അവസാന ഘട്ടത്തില്‍ എല്‍.ഡി.എഫ് ജയിക്കാതിരിക്കാന്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിലും ബി.ജെ.പി മുന്നേറ്റം നടത്തുമെന്നും കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇലക്ഷന്‍ പ്രചാരണത്തിന് സമയം ലഭിച്ചില്ലെന്നും പലരെയും നേരിട്ട് കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. അവസാന നിമിഷത്തിലാണ് നിലമ്പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അത് നേരത്തെയായിരുന്നെങ്കില്‍ അല്‍പം കൂടി മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.

നിലമ്പൂരിലെ എല്ലാ വീട്ടിലും മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഒന്നിലേറെ തവണ കയറിയിട്ടുണ്ടെന്നും എന്നാല്‍ ബി.ജെ.പിക്ക് അത്തമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും മോഹന്‍ജോര്‍ജ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകള്‍ അടിത്തറയാക്കി അടുത്ത തവണ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നാളെയാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കു. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെകണ്ടറി സ്‌കൂളില്‍ വെച്ചാണ് വോട്ടെണ്ണല്‍ യു.ഡി.എഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും എല്‍.ഡി.എഫിനായി എം.സ്വരാജുമായിരുന്നു നിലമ്പൂരിലെ മുന്നണി സ്ഥാനാര്‍ത്ഥികള്‍. മുന്‍ എം.എല്‍.എ പി.വി. അന്‍വറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ടായിരുന്നു.

CONTENT HIGHLIGHTS: BJP workers voted for UDF to prevent the Left from winning in Nilambur; BJP candidate from Nilambur with disclosure

We use cookies to give you the best possible experience. Learn more