തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശം നൽകാനെത്തിയ പെന്തകോസ്ത് സംഘത്തെ ബി.ജെ.പി പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ആറ്റിങ്ങലിലെ അഴൂരിലെ പെരുങ്കുഴിയിലാണ് സംഭവം.
മൈക്ക് ഓഫ് ചെയ്യണമെന്നും തങ്ങളാണ് ഇവിടെ ഭരിക്കുന്നതെന്നും ഇതൊന്നും ഇവിടെ നടക്കില്ലെന്നും ബി.ജെ.പി പ്രവർത്തകൻ ഭീഷണിപ്പെടുത്തുകയായിരുന്നു.
ബി.ജെ.പി പ്രവർത്തകൻ സംഘത്തെ ഭീഷണിപ്പെടുത്തുകയും പരിപാടി തടസപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടു.
‘മദ്യപിക്കുകയോ മദ്യപിക്കാതിരിക്കുകയോ ചെയ്തോളു, മൈക്ക് ഓഫ് ചെയ്യണം. ഇവിടെ ഇതൊന്നും വേണ്ട. ഇവിടെ ഒരു ക്രിസ്ത്യാനികളും പെന്തക്കോസ്തുകാരും ഇല്ല. അതുകൊണ്ട് ഒരു സംസാരവുമില്ല,’ ബി.ജെ.പി പ്രവർത്തകൻ പറഞ്ഞു.
സ്ഥലത്തെത്തിയ സി.പി.ഐ.എം പ്രവർത്തകൻ സംഭവത്തിൽ ഇടപെടുകയും പരിപാടി തുടരാൻ ആവശ്യപ്പെടുകയും ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്.
എല്ലാവർക്കും സ്വാതന്ത്ര്യമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്നും അവർക്ക് പറയാനുള്ളത് അവർ പറയുമെന്നും സി.പി.ഐ.എം പ്രവർത്തകൻ പറഞ്ഞു.
‘ഒരു കുഴപ്പവുമില്ല, എല്ലാവർക്കും സ്വാതന്ത്ര്യമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അവർക്ക് പറയാനുള്ളത് അല്ലെ അവർ പറയുന്നത്. നിങ്ങൾ സന്ദേശം നൽകാൻ വന്നതേ പറഞ്ഞോളൂ,’ സി.പി.ഐ.എം പ്രവർത്തകൻ പറഞ്ഞു.
Content Highlight: BJP worker threatens Pentecostal group that came to deliver anti-drug message