| Sunday, 16th November 2025, 7:28 am

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബി.ജെ.പി വനിതാ നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലാണ് സംഭവം. പനയ്ക്കോട്ട്‌ല വാര്‍ഡിലെ ശാലിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദ് കെ. തമ്പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെ വീണ്ടും സമ്മര്‍ദത്തിലക്കിക്കൊണ്ടുള്ള വനിതാ നേതാവിന്റെ ആത്മഹത്യാ ശ്രമം.

നെടുമങ്ങാട് നഗരസഭയിലെ 26ാം വാര്‍ഡില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ശാലിനിയെ പരിഗണിച്ചിരുന്നുവെന്നാണ് വിവരം. ശാലിനി മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവാണെന്നും വിവരമുണ്ട്.

ഇന്ന് (ഞായര്‍) പുലര്‍ച്ചയോടെ ബി.ജെ.പി പ്രവര്‍ത്തകയുടെ മകനാണ് ശാലിനിയെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

നിലവില്‍ ശാലിനി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ തുടരുന്നത്.

അതേസമയം പനയ്ക്കോട്ട്‌ല വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത ഉണ്ടായിരിന്നു. ഈ വാര്‍ഡില്‍ ഇതുവരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശാലിനിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പ്രാദേശിക നേതാക്കള്‍ തള്ളിയതോടെ വാര്‍ഡില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.

ഇതിനുപിന്നാലെ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഉറപ്പായതോടെ ശാലിനി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് നിഗമനം.

Content Highlight: BJP worker attempts suicide in Thiruvananthapuram after being denied seat

We use cookies to give you the best possible experience. Learn more