കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊലീസ് പിന്തുണയോടെ സി.പി.ഐ.എം ഓഫീസ് കൈയ്യേറി ബി.ജെ.പി പ്രവര്‍ത്തകര്‍. ദബ്ഗ്രാം പഞ്ചായത്തിലെ ഓഫീസാണ് ബി.ജെ.പി എം.എല്‍.എ ശിഖ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൈയ്യേറിയത്.
സംഘം ഓഫീസിന്റെ പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ച് പുറത്തിട്ട് ബി.ജെ.പി പതാക സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ സംഭവമറിഞ്ഞെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
ബി.ജെ.പി ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി.
സി.പി.ഐ.എം ഡാര്‍ജിലിങ് ജില്ലാ സെക്രട്ടറി സുമന്‍ പാഠക്ക് അതിക്രമത്തെ അപലപിക്കുകും പാര്‍ട്ടി ഓഫീസ് എത്രയും വേഗം തിരികെ നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പി ഭരണം ആരംഭിച്ചത് മുതല്‍ തന്നെ സി.പി.ഐ.എം ഓഫീസുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്‍.ജെ.പി, ദാബ്ഗ്രാം, ഫുല്‍ബാരി എന്നീ പ്രദേശങ്ങളിലെ ഓഫീസുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
Content Highlight: BJP Violence in Bengal: CPIM Office Occupied