വിലക്ക് ലംഘിച്ച് കേരള സര്‍വാകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബി.ജെ.പി. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പരാതി നല്‍കി. രജിസ്ട്രാര്‍ കെ.എസ്. അനില്‍ കുമാറിനെതിരെയാണ് ആരോപണം.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമാണന്നെും സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു എന്നടക്കമുള്ള പരാതി ഉയര്‍ത്തിയിട്ടുണ്ട്.
സര്‍വകലാശാലയുടെ സുരക്ഷ ഒരുക്കുന്നതില്‍ വേണ്ടപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടു. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നടപടികളും അതോടോപ്പം സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുന്ന സുരക്ഷാ വീഴ്ചയും ചൂണ്ടി കാണിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ബി.ജെ.പി. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം.
രജിസ്ട്രാറുടെ നടപടികള്‍ ചട്ട വിരുദ്ധമാണെന്നും. അതിനോടൊപ്പം വലിയ സുരക്ഷാ വീഴ്ച സര്‍വകലാശാല ആസ്ഥാനത്തുണ്ടായെന്നും സര്‍വകലാശാലയില്‍ സുരക്ഷ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടുവെന്നും വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തേടണം. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനാണ് കത്ത് നല്‍കിയത്.
അതേസമയം, രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് കടത്തി വിടരുതെന്ന ഉത്തരവും സുരക്ഷാ ജീവനക്കാര്‍ക്കും നല്‍കിയിരുന്നു. പക്ഷേ ഈ രണ്ട് ഉത്തരവും പാലിക്കപ്പെട്ടില്ല. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. രജിസ്റ്റാര്‍ ഒപ്പിട്ട ഫയലുകള്‍ സ്വീകരിക്കരുതെന്ന് വി.സി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlight: BJP Syndicate members file complaint against registrar who entered Kerala University violating ban