| Saturday, 27th December 2025, 5:46 pm

കുമരകത്ത് യു.ഡി.എഫിന് ബി.ജെ.പി പിന്തുണ; 65 വര്‍ഷത്തിന് ശേഷം സി.പി.ഐ.മ്മിന് ഭരണനഷ്ടം

നിഷാന. വി.വി

കോട്ടയം:കോട്ടയം കുമരകത്ത് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്രനെ ബി.ജെ.പി പിന്തുണച്ചു. ഇതോടെ യു.ഡി.എഫ് ഭരണം പിടിച്ചടുത്തു.

യു.ഡി.എ.ഫ് സ്ഥാനാര്‍ത്ഥി എ.പി ഗോപിക്ക് ബി.ജെ.പി അംഗവും വോട്ട് ചെയ്തതോടെയാണ് അട്ടിമറി വിജയം നേടാന്‍ യു.ഡി.എഫിനായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫിനും 8 വീതം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ പ്രസിഡന്റിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.

എ.പി ഗോപിയുടെ വിജയത്തോടെ 65 വര്‍ഷത്തെ ഭരണതുടര്‍ച്ചയുടെ ചരിത്രമാണ് കുമരകത്ത് സി.പി.ഐ.എമ്മിന് നഷ്ടമായത്.
എല്‍.ഡി.എ.ഫില്‍ നിന്ന് കെ.എസ് സലിമോനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ബി.ജെ.പിയുടെ പിന്തുണ തേടിയിട്ടില്ലെന്നും എ.പി ഗോപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നുമായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. യു.ഡി.എഫ് സ്വതന്ത്രനായാണ് ഗോപി ജയിച്ചതെന്നും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണ് അട്ടിമറി ജയത്തിന് കാരണമെന്നും സി.പി.ഐ.എം ആരോപിച്ചു. ചെത്തുതൊഴിലാളി നേതാവാണ് എ.പി ഗോപി.

പത്തുവര്‍ഷം സി.പി.ഐ.എമ്മിന്റെ പഞ്ചായത്ത് അംഗമായിരുന്ന ഗോപിയെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. മൂന്ന് തെരഞ്ഞടുപ്പുകളില്‍ സ്വതന്ത്രനായി നിന്നാണ് അദ്ദേഹം വിജയിച്ചത്. ഇതിലൂടെ 65 വര്‍ഷത്തെ ഭരണതുടര്‍ച്ചയുടെ ചരിത്രമാണ് കുമരകത്ത് സി.പി.ഐ.എമ്മിന് നഷ്ടമായത്.

Content Highlight: BJP supports UDF in Kumarakom; CPI(M) loses power after 65 years

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more