| Wednesday, 16th December 2020, 4:32 pm

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷും തോറ്റു; കൈയില്‍ നിന്ന് പോയത് സിറ്റിങ് സീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ തോല്‍വി രുചിച്ച് ബി.ജെ.പിയുടെ പ്രധാനനേതാക്കള്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഗോപാലകൃഷ്ണന്റെ തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷും തോറ്റു.

വെങ്ങാനൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് എസ്. സുരേഷ് പരാജയപ്പെട്ടത്. എല്‍.ഡി.എഫിന്റെ ഭഗത് റൂഫസ് ആണ് ഇവിടെ വിജയിച്ചത്. 18495 വോട്ടുകളാണ് ഇവിടെ എല്‍.ഡി.എഫ് നേടിയത്.

ബി.ജെ.പി സ്ഥാനാര്‍ഥി എസ് സുരേഷിന് 16864 വോട്ട് മാത്രമാണ് നേടാനായത്. ബി.ജെ.പി സിറ്റിങ് സീറ്റായിരുന്നു ഇത്. വെങ്ങാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷായിരുന്നു ഇവിടെ നേരത്തെ വിജയിച്ചിരുന്നത്.

തൃശൂരില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതും ബി.ജെ.പിയുടെ സിറ്റിങ് സീറ്റിലാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

നിലവില്‍ ആറു സീറ്റുകള്‍ മാത്രമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബി.ജെ.പി രംഗത്തിറക്കിയത്. പക്ഷേ നേതാക്കളെല്ലാം കൂട്ടത്തോടെ തോല്‍വിയറിഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP State Secretary S Suresh Loss

Latest Stories

We use cookies to give you the best possible experience. Learn more