| Wednesday, 27th January 2016, 10:25 am

ആര്‍.എസ്.എസിനെയും വി.എച്ച്.പിയെയും നിലക്ക് നിര്‍ത്തണം: ഓംപുരി; ആമിര്‍ഖാന്റെ പ്രസ്താവന നിരുത്തരവാദപരം

ഡൂള്‍ന്യൂസ് ഡെസ്‌ക്


തെങ്കാശി: രാജ്യത്ത് മതേതരത്വം കാത്തു സൂക്ഷിക്കണമെങ്കില്‍ ആര്‍.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബി.ജെ.പി നിലയ്ക്ക് നിര്‍ത്തണമെന്ന് ബോളിവുഡ് നടന്‍ ഓംപുരി. ബീഫ് കഴിക്കാനുള്ളതാണെന്നും നിരോധിക്കാനുള്ളതല്ലെന്നും ഓംപുരി പറഞ്ഞു. അതേ സമയം രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന ആമിര്‍ഖാന്റെ പ്രസ്താവന നിരുത്തരവാദപരമാണെന്നും ഇതിനോട് യോജിക്കാനാകില്ലെന്നും ഓംപുരി പറഞ്ഞു.

ആമിര്‍ഖാന്റെ പ്രസ്താവന രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ദാദ്രി സംഭവത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയത് മുസ്‌ലിങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന സന്ദേശമാണ് നല്‍കിയതെന്നും ഓംപുരി പറഞ്ഞു. ജയറാമിന്റെ ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തെങ്കാശിയില്‍ എത്തിയതായിരുന്നു ഓംപുരി.

പ്രസ്താവനയിറക്കിയതിന് ആമിര്‍ഖാന്‍ രാജ്യത്തോട് മാപ്പു പറയണമെന്ന് ഓംപുരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more