| Saturday, 22nd May 2021, 7:35 pm

ദീദി... എനിക്ക് നിങ്ങളുടെ വാത്സല്യം വേണം, നിങ്ങളില്ലാതെ ജീവിക്കാനാവില്ല; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സോനാലി ഗുഹയ്ക്ക് മനംമാറ്റം. തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സോനാലി, മമതാ ബാനര്‍ജിയ്ക്ക് കത്തയച്ചു.

പാര്‍ട്ടി വിട്ടതിന് മാപ്പ് തരണമെന്നും ദീദിയില്ലാതെ (മമത) തനിക്ക് ജീവിക്കാനാവില്ലെന്നും സോനാലി പറയുന്നു.

‘മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു. അവിടെ എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്’, സോനാലി കത്തില്‍ പറഞ്ഞു.

ഒരു മത്സ്യത്തിന് വെള്ളത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത പോലെ തനിക്ക് ദീദിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും സോനാലി പറഞ്ഞു. തന്നെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നും ശിഷ്ടകാലം തനിക്ക് മമതയുടെ വാത്സല്യമനുഭവിക്കണമെന്നും സോനാലി പറഞ്ഞു.

നാല് തവണ എം.എല്‍.എയായിരുന്ന സോനാലി മമതയുടെ വിശ്വസ്തരിലൊരാളായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  BJP’s Sonali Guha Wants To Rejoin Trinamool

Latest Stories

We use cookies to give you the best possible experience. Learn more