| Thursday, 28th May 2020, 2:34 pm

കൊവിഡ് 19 എന്ന് സംശയം; ബി.ജെ.പി വക്താവ് സംപിത് പത്ര ആശുപത്രിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്നാണ് ഗുര്‍ഗോണിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മെന്താന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബി.ജെ.പിയുടെ മുഖമായി ചാനലുകളിലും സോഷ്യല്‍മീഡിയകളിലും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് സംപിത് പത്ര. ട്വിറ്ററില്‍ മാത്രം അദ്ദേഹത്തിന് 4.4 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. ഇന്നും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹത്തിന്റേതായി ചില പോസ്റ്റുകള്‍ വന്നിരുന്നു.

അതേസമയം വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം വന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more