| Thursday, 29th January 2026, 7:33 am

ബി.ജെ.പിയുടെ ധാര്‍ഷ്ട്യം സനാതന പാരമ്പര്യത്തെ തകര്‍ത്തു; മാഘമേളയില്‍ നിന്ന് ശങ്കരാചാര്യ സ്വാമി ഇറങ്ങിപ്പോയതില്‍ അഖിലേഷ് യാദവ്

നിഷാന. വി.വി

ന്യൂദല്‍ഹി: ബി.ജെ.പിയുടെ ധാര്‍ഷ്ട്യം സനാതന പാരമ്പര്യത്തെ തകര്‍ത്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.

പ്രയാഗ്‌രാജിലെ മാഘമേളയില്‍ നിന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരരാജ് മാഹാസ്‌നാനം നടത്താതെ ഇറങ്ങിപ്പോയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുണ്യസ്‌നാനം നടത്താന്‍ കഴിയാത്തത് സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

ഗംഗ, യമുന, പുരാണത്തിലെ സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമായ മൗനിയില്‍ അമാവാസി ദിനത്തില്‍ പുണ്യസ്‌നാനം നടത്തുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടം തന്നെ തടഞ്ഞുവെന്നാരോപിച്ച് ശങ്കരാചാര്യ ക്യാമ്പിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി വരികയായിരുന്നു.

എന്നാല്‍ ഭാരിച്ച ഹൃദയത്തോടെയാണ് അദ്ദേഹം സമരമവസാനിപ്പിച്ചതെന്നും ബി.ജെ.പിയുടെ അഹങ്കാരം പണ്ട് മുതലേ തുടരുന്ന സനാതന പാരമ്പര്യത്തെ തകര്‍ത്തുവെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

‘പ്രയാഗ്‌രാജിന്റെ പുണ്യഭൂമിയില്‍ പുണ്യസ്‌നാനം നടത്താതെ ജഗദ്ഗുരു ശങ്കരാചാര്യ മേളയില്‍ നിന്ന് പുറത്ത് പോയത് അങ്ങേയറ്റം അശുഭകരമായ സംഭവമാണ്. സനാതന സമൂഹം മുഴുവന്‍ അതില്‍ വേദനിക്കുകയും ഭയപ്പെടുകയുമാണ്,’ യാദവ് കുറിച്ചു.

സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി മാഘമേളയില്‍ നിന്ന് പുറത്ത് പോവുന്നു

ഭരണകക്ഷിയായ ബി.ജെ.പി അധികാരത്തിന്റെ അന്ധതതിയാലാണെന്നും സനാതന സമൂഹത്തെ അനിശ്ചിതമായ ആശങ്കയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പിക്കും കൂട്ടാളികള്‍ക്കും വേണമെങ്കില്‍ അധികാരത്തിന്റെ അഹങ്കാരം ഉപേക്ഷിച്ച് അദ്ദേഹത്തെ തോളില്‍ ചുമന്ന് ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിക്കാമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ അഴിമതിയിലൂടെ നേടിയ അധികാരത്തിന്റെ ലഹരിയിലും അതിന്റെ അഹങ്കാരത്തിലുമാണ് ബി.ജെ.പിയെന്നും അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുന്നത് ആ അഹങ്കാരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Content Highlight: BJP’s arrogance has destroyed the Sanatan tradition; Akhilesh Yadav on Shankaracharya Swami’s withdrawal from Maghamela

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more